
2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം: ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു
ദോഹ: 2026 ഫിഫ ലോകകപ്പ് ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ നാലാം റൗണ്ടിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി, റഷ്യയ്ക്കും ബഹ്റൈനും എതിരായ രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിനെ ഖത്തര്‍ പ്രഖ്യാപിച്ചു. ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ജൂലെന്‍ ലോപെറ്റെഗിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
സെപ്റ്റംബർ 3ന് അൽ തുമാമ സ്റ്റേഡിയത്തിൽ ബഹ്‌റൈനെയും, സെപ്റ്റംബർ 7ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ റഷ്യയെയും ഖത്തർ നേരിടും. 26 അംഗ ടീമിൽ ഗോൾകീപ്പർമാരായ മിഷാൽ ബർശം, സലാഹ് സകരിയ, മഹ്മൂദ് അബുനദ എന്നിവരും അക്രം അഫിഫ്, എഡ്മിൽസൺ ജൂനിയർ, മുഹമ്മദ് മുന്താരി എന്നിവർ ഉൾപ്പെടുന്നു. ക്യാപ്റ്റൻ ഹസൻ അൽ ഹെയ്ദോസ്, അൽമോയ്‌സ് അലി എന്നിവർ പരിക്ക് കാരണം പുറത്താണ്. ഖത്തർ, യുഎഇ, ഒമാൻ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് A പ്ലേ ഓഫുകൾ ഒക്ടോബറിൽ ദോഹയിൽ നടക്കും. ഒക്ടോബർ 8ന് ഒമാനെതിരെ, 14ന് യു എ ഇക്കെതിരെയും ഖത്തർ മത്സരിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)