
ഖത്തറിലെത്തിയ യാത്രക്കാരൻറെ ലഗേജിൽ സംശയം, പരിശോധനയിൽ കണ്ടത് സ്യൂട്ട്കേസിൻറെ ലോഹ ഫ്രെയിമിനുള്ളിൽ ഹെറോയിൻ: കയ്യോടെ പൊക്കി കസ്റ്റംസ്
heroin seized ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) വഴി ഖത്തറിലേക്ക് ഹെറോയിൻ കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. ഇയാളുടെ പക്കൽ നിന്ന് 520 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.
യാത്രക്കാരന്റെ ലഗേജിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്. പ്രത്യേക സ്കാനിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിൽ, സ്യൂട്ട്കേസിൻ്റെ ലോഹ ഫ്രെയിമിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഹെറോയിൻ പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു.
കൂടുതൽ പരിശോധനയിൽ, യാത്രക്കാരൻ്റെ ലാപ്ടോപ്പ്, സ്പീക്കറുകൾ, ഹെയർ ബ്ലോവർ എന്നിവയിൽ കറുത്ത ടേപ്പിൽ പൊതിഞ്ഞ നിലയിൽ കൂടുതൽ മയക്കുമരുന്ന് പാക്കറ്റുകൾ കണ്ടെത്തി. ആകെ 520 ഗ്രാം ഭാരമുള്ള 13 ഹെറോയിൻ പാക്കറ്റുകളാണ് പിടികൂടിയത്. തുടർനടപടികൾക്കായി പ്രതിയെ പ്രോസിക്യൂഷന് കൈമാറി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)