
മെട്രാഷ് ആപ്പിൽ പുതിയ ‘വാലറ്റ് ഫീച്ചർ’; രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇനി മൊബൈലിൽ തന്നെ
ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയം മെട്രാഷ് (Metrash) ആപ്പിന് പുതിയ ‘വാലറ്റ് ഫീച്ചർ’ അവതരിപ്പിച്ചു. ഈ അപ്ഡേറ്റിലൂടെ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇനി മൊബൈൽ വഴി തന്നെ എളുപ്പത്തിൽ പരിശോധിക്കാനാകും.
പുതിയ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് നിലവിലെ സർട്ടിഫിക്കറ്റുകളും പുതുക്കിയ പതിപ്പുകളും ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കും.
എങ്ങനെ ഉപയോഗിക്കാം?
• മെട്രാഷ് ആപ്പ് തുറന്ന് പ്രൊഫൈൽ സെക്ഷനിൽ പോകുക
• ID Types-ൽ Establishment Registration തിരഞ്ഞെടുക്കുക
• ഡിജിറ്റൽ സർട്ടിഫിക്കറ്റ് നേരിട്ട് കാണുക
സുരക്ഷിതമായ എൻക്രിപ്ഷൻ സംവിധാനത്തോടെ പ്രവർത്തിക്കുന്ന മെട്രാഷ് ആപ്പ് പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാണ്. പുതിയ അപ്ഡേറ്റ് കൊണ്ടുവരുന്നതോടെ, സർക്കാർ രേഖകൾ കൈവശം വയ്ക്കുന്നതിനുള്ള പ്രയാസം കുറയും എന്നും അധികൃതർ അറിയിച്ചു
.ആപ്പ് ഡൗൺലോഡ് ചെയ്യാനായി ക്ലിക്ക്
https://play.google.com/store/apps/details?id=qa.gov.moi.metrash&hl=en
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)