
ഖത്തറിലേക്ക് എത്തുന്നവർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി
ദോഹ: ഫിലിപ്പീൻസിൽ നിന്ന് പുതുതായി ഖത്തറിലേക്ക് എത്തുന്നവർക്കായി മെഡിക്കൽ പരിശോധന നിർബന്ധമാക്കി . മെഡിക്കൽ പരിശോധനകൾ ഇന്ന് മുതൽ ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി രാജ്യത്തേക്ക് എത്തുന്നവർ സാംക്രമിക രോഗങ്ങളിൽ നിന്ന് മുക്തരാണെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഖത്തറിലേക്ക് വരുന്നതിന് മുമ്പ് ഫിലിപ്പീൻസിലെ മന്ത്രാലയം അംഗീകരിച്ച മെഡിക്കൽ ഓഫീസുകളിൽ നിലവിൽ നടത്തുന്ന പരിശോധനകളുടെ തുടർച്ചയായാണ് നടപടികൾ. ആറ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സമഗ്ര വൈദ്യപരിശോധന നിർബന്ധമാണ്. പുതിയതായി രാജ്യത്ത് എത്തുന്ന എല്ലാവരും അവരുടെ രാജ്യത്തെ അംഗീകൃത ഖത്തർ വിസ സെന്ററുകളിൽ സമഗ്രമായ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. മെഡിക്കൽ പരിശോധനകൾ സൗജന്യമാണ്.
നിലവിൽ ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലാണ് QVC കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. മെഡിക്കൽ പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GFfX6tLxLbyLX53yfBuI4N?mode=ac_t
Comments (0)