Posted By Editor Editor Posted On

സിഗ്നൽ ഇല്ലെങ്കിലും ഇനി ചാറ്റ് ഉറപ്പ്! ഗൂഗിളും വട്സാപ്പും ഒരുമിക്കുന്നു

മൊബൈൽ സാങ്കേതിക ലോകം വീണ്ടും തലകീഴാക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ.
പുതിയ Pixel 10 സ്മാർട്ട്‌ഫോണിലൂടെ നെറ്റ്‌വർക്ക് ഇല്ലെങ്കിലും പ്രവർത്തിക്കുന്ന സാറ്റലൈറ്റ് വഴിയുള്ള വാട്ട്സ്ആപ്പ് എന്ന പുതിയ അപ്ഡേഷനുമായാണ് അരങ്ങേറ്റം കുറിക്കുന്നത്.

വർഷങ്ങളായി മൊബൈൽ ഉപയോക്താക്കളുടെ പരാതിയാണ് — “സിഗ്നൽ ഇല്ല… മെസേജ് പോകുന്നില്ല…”
എന്നാൽ Pixel 10-ൽ, ഭൂമിയിലെ ടവറുകൾ ആശ്രയിക്കുന്നതിന് പകരം ആകാശത്തിലെ സാറ്റലൈറ്റുകളെ നേരിട്ട് ആശ്രയിച്ച് വാട്ട്സ്ആപ്പ് പ്രവർത്തിപ്പിക്കും . മലമുകളിലോ, കടലിനിടയിലോ, മരുഭൂമിയിലോ തുടങ്ങി എവിടെയായാലും ഇനി വാട്ട്സ്ആപ്പ് മെസേജ് അയയ്ക്കാനും സ്വീകരിക്കാനും കഴിയും.
യാത്രക്കാരും, വിദേശത്തുള്ള പ്രവാസികളും, സാഹസിക യാത്രകൾ നടത്തുന്നവർക്കും ഇത് വലിയ ആശ്വാസമായിരിക്കും. അടിയന്തരാവസ്ഥകളിൽ പോലും ബന്ധപ്പെടാനുള്ള സുരക്ഷിതമായ മാർഗം ഇതിലൂടെ കിട്ടും

WhatsApp-നെ സാറ്റലൈറ്റ് വഴി പ്രവർത്തിക്കാൻ Google പ്രത്യേകമായി സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
Pixel 10 പുറത്തിറങ്ങിയാൽ പിന്നെ വിപണിയിലെ മറ്റുള്ള സ്മാർട്ട്‌ഫോണുകളെ വെല്ലുവിളിക്കുന്ന ഏറ്റവും വലിയ ഫീച്ചർ ആയി ഇത് മാറും

*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ

https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *