
ഖത്തറിലെ സ്കൂൾ പരിസരങ്ങളിൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ഗതാഗത മന്ത്രാലയം
ദോഹ: സ്കൂൾ പരിസരങ്ങളിൽ പാലിക്കേണ്ട ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് ബോധവത്കരണവുമായി ഖത്തര്‍ ഗതാഗത മന്ത്രാലയം. രണ്ടുമാസത്തോളം നീണ്ട വേനലവധി കഴിഞ്ഞ് സ്കൂളുകൾ ഈ മാസം അവസാനത്തോടെ തുറക്കാനിരിക്കെ ഗതാഗതമന്ത്രാലയത്തിന്റെ നടപടി. കാൽനടക്കാർക്കുള്ള മുന്നറിയിപ്പുകൾ, സ്കൂൾ സോണുകളിൽ വാഹനങ്ങളുടെ വേഗപരിധി നിയന്ത്രണം, വേഗം കുറക്കുന്നതിനുള്ള മറ്റു നിർദേശങ്ങൾ എന്നിങ്ങനെ പ്രധാനപ്പെട്ട നിർദേശങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മന്ത്രാലയം നൽകുന്നത്. ഡ്രൈവർമാരിൽ അവബോധം വളർത്താനും റോഡ് സുരക്ഷാ സംവിധാനങ്ങളിൽ ഏകീകരണം ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
അശ്ഗാൽ, മുവാസലാത്ത് (കർവ) എന്നിവയുമായി സഹകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കഴിഞ്ഞ വർഷം ഒരു ഗതാഗത സുരക്ഷാ പദ്ധതി നടപ്പാക്കിയിരുന്നു. പ്രധാനപ്പെട്ട ടൗണുകളിലും സ്കൂൾ പ്രവേശന കവാടങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് ഗതാഗതം സുഗമമാക്കുകയും തിരക്ക് കുറക്കുകയും എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിരീക്ഷണ കാമറകൾ, ഓട്ടോമാറ്റിക് ഫയർ സപ്രഷൻ, ജി.പി.എസ് ട്രാക്കിങ്, ഡ്രൈവർ മോണിറ്ററിങ് ടെക്നോളജി എന്നിവയുൾപ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങള്‍ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)