
തൊഴിലവസരം :ഖത്തർ എയർവേയ്സിൽ കാബിൻ ക്രൂ ഒഴിവുകൾ – ആർക്കൊക്കെ അപേക്ഷിക്കാം
ലോകത്തിലെ മുൻനിര എയർലൈൻസായ ഖത്തർ എയർവേയ്സ്, കാബിൻ ക്രൂ (Flight Attendant) ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ലോകത്തിന്റെ 170-ലധികം സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന ഖത്തർ എയർവേയ്സിന്റെ അന്താരാഷ്ട്ര നെറ്റ്വർക്കിന്റെ ഭാഗമാകാനുള്ള അപൂർവ അവസരമാണിത്.
ആർക്കൊക്കെ അപേക്ഷിക്കാം :
✍️കുറഞ്ഞത് 21 വയസ്സ് ആണ് പ്രായപരിധി
✍️ഉയരവും കൈ നീളവും (Height & Arm Reach):
കുറഞ്ഞത് 212 സെ.മീ. വരെ കൈ നീട്ടാനാകണം (ഭിത്തിക്ക് നേരെ നിന്നുകൊണ്ട് വിരലുകൾ കൊണ്ട് എത്തിച്ചേരേണ്ടത്).
സുരക്ഷാ കാരണങ്ങളാൽ, വിമാനത്തിനുള്ളിലെ കാബിൻ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് ഇത്
✍️കുറഞ്ഞത് High School Certificate / Plus Two (12th standard) പാസായിരിക്കണം.
ഡിഗ്രി ആവശ്യമില്ല , എന്നാൽ അധിക പഠനം നടത്തിയവർക്ക് മുൻഗണന ലഭിക്കാം. • ✍️ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം (അറബി/മറ്റ് ഭാഷകൾ അറിയുന്നവർക്ക് മുൻഗണന)
✍️ആരോഗ്യവും ഫിറ്റ്നസും നല്ലതായിരിക്കണം
✍️ദോഹയിലേക്ക് താമസം മാറ്റാൻ തയ്യാറാകുന്നവരായിരിക്കണം
ആഗോള നിലവാരത്തിലുള്ള പരിശീലനവും, നികുതിയില്ലാത്ത ശമ്പളവും, താമസ സൗകര്യവും, യാത്രാ ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷകർ ആദ്യം ഓൺലൈനായി രജിസ്റ്റർ ചെയ്യണം. തുടർന്ന് അസസ്മെന്റ് സെന്ററും ഇന്റർവ്യൂവും ഉൾപ്പെടുന്ന തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കണം .
അപേക്ഷിക്കാനുള്ള ഔദ്യോഗിക വെബ്സൈറ്റ്:
👉 https://careers.qatarairways.com
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)