
ബാക്ക് ടു സ്കൂള്‍ പരിപാടിയുമായി ഖത്തര്‍ റെയില്‍; പങ്കെടുക്കുന്നവര്‍ക്ക് 365 ദിവസത്തെ മെട്രോപാസ് ഡിസ്കൗണ്ടില്‍ നേടാം
ദോഹ: സ്പോര്‍ട് സിറ്റി മെട്രോ സ്റ്റേഷനില്‍ ബാക്ക് ടു സ്കൂള്‍ പരിപാടിയുമായി ഖത്തര്‍ റെയില്‍വേസ് കമ്പനി (ഖത്തര്‍ റെയില്‍). നാളെ,
ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 2 വരെ പരിപാടി നടക്കും. സ്പോര്‍ട്സ് സിറ്റി സ്റ്റേഷനിലെ റീട്ടെയില്‍ സ്പെയ്സുകളില്‍ ദിവസവും
രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രമോഷണല്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. 2025 സെപ്റ്റംബര്‍ 1
നും 30 നും ഇടയില്‍ ഏത് ദോഹ മെട്രോ ഗോള്‍ഡ് ക്ലബ് ഓഫീസിലോ ലുസൈല്‍ ട്രാം ടിക്കറ്റിംഗ് ഓഫീസിലോ ഏര്‍ലി ബേര്‍ഡ് വൗച്ചറുകള്‍ റിഡീം ചെയ്യാന്‍ സാധിക്കും.കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ്.പങ്കെടുക്കുന്നവര്‍ക്ക് 365 ദിവസത്തെ മെട്രോപാസില് എക്സ്ക്ലൂസീവ് ഏര്‍ലി ബേര്‍ഡ് ഡിസ്കൗണ്ട് ലഭിക്കും. ദോഹ മെട്രോ, ലുസൈല്‍ ട്രാം നെറ്റ്വര്‍ക്കുകളിലുടനീളം പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്ന മെട്രോ പാസ് QAR990 വിലയില്‍ ലഭിക്കും. ഓഗസ്റ്റ് 19 മുതല്‍ 31 വരെ പരിപാടിയില്‍
പാസ് മുന്‍കൂട്ടി ബുക്ക് ചെയ്ത് 20% കിഴിവ് ലഭിക്കും. പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പിനായി താമസക്കാര്‍ക്കും
സന്ദര്‍ശകര്‍ക്കുമായി നിരവധി പ്രവര്‍ത്തനങ്ങളും പ്രമോഷനുകളും വാഗ്ദാനം ചെയ്യുന്നതാണ് പരിപാടി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)