
ഗാസയിൽ വെടിനിർത്തലിനുള്ള പുതിയ കരാർ ഹമാസ് അംഗീകരിച്ചു; ചർച്ചകൾ ഉടനെ ആരംഭിക്കും
ഗാസയിൽ സമാധാനം കൊണ്ടുവരാനുള്ള പുതിയ വെടിനിർത്തൽ പദ്ധതി ഹമാസ് അംഗീകരിച്ചതായി ഹമാസ് വൃത്തങ്ങള്‍. ഇസ്രായേൽ 22 മാസത്തിലേറെയായി യുദ്ധവും അധിനിവേശവും നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. “യാതൊരു മാറ്റങ്ങളും ആവശ്യപ്പെടാതെ ഹമാസും മറ്റ് വിഭാഗങ്ങളും പുതിയ വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചു.” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വൃത്തങ്ങൾ പറഞ്ഞു. കരാർ ഉടനെ തന്നെ മധ്യസ്ഥർ പ്രഖ്യാപിക്കുമെന്നും ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിക്കുമെന്നും പ്രതീക്ഷിക്കുന്നതായി വൃത്തങ്ങള്‍ പറയുന്നു. കരാർ നടപ്പിലാക്കുന്നതിന് മധ്യസ്ഥർ ഉറപ്പ് നൽകിയതായും സ്ഥിരമായ പരിഹാരത്തിനായി ചർച്ചകൾ തുടരുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അതേസമയം ഈ വാർത്തകളോട് ഇസ്രായേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈജിപ്ത്, ഖത്തർ, അമേരിക്ക എന്നീ രാജ്യങ്ങൾ വെടിനിർത്തൽ ഉറപ്പാക്കാൻ ശ്രമിച്ചുവെങ്കിലും ഇതുവരെയുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്. 2023 ഒക്ടോബർ 7-ന് നടത്തിയ ആക്രമണത്തിൽ ഹമാസ് പോരാളികൾ 251 പേരെ ബന്ദികളാക്കി, ഔദ്യോഗിക കണക്കുകൾ പ്രകാരം 1,219 പേർ കൊല്ലപ്പെട്ടു, ഇതിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. 49 ബന്ദികൾ ഇപ്പോഴും ഗാസയിലുണ്ടെന്ന് ഇസ്രായേൽ പറയുന്നു, ഇതിൽ 27 പേർ മരിച്ചു.
മറുപടിയായി, ഇസ്രായേൽ കനത്ത ആക്രമണമാണ് നടത്തിയത്, ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 62,004-ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)