
ഖത്തറില്‍ ജൂലെെയില്‍ മാത്രം വൻതോതില്‍ നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തതായി കസ്റ്റംസ്
ദോഹ: ഖത്തറില്‍ ഈ വര്‍ഷം ജൂലെെയില്‍ മാത്രം വൻതോതില്‍ നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തതായി കസ്റ്റംസ്. ഖത്തറിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിലും നിയമവിരുദ്ധ വ്യാപാരത്തിൽ നിന്ന് പൊതുസമൂഹത്തെ സംരക്ഷിക്കുന്നതില്‍ ജാഗ്രത പുലർത്തുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. നിരോധിത വസ്തുക്കൾ, മയക്കുമരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് എയർ കാർഗോ കസ്റ്റംസ് ഡയറക്ടർ യൂസഫ് മുതേബ് അൽ-നുഐമി അറിയിച്ചു. കൂടാതെ നികുതി വെട്ടിപ്പ്, സ്ഥാപന നിയന്ത്രണങ്ങൾ, ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തേക്കുള്ള എല്ലാ പ്രവേശന കേന്ദ്രങ്ങളിലും നിരോധിത വസ്തുക്കളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി പ്രത്യേകം ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)