Posted By user Posted On

പരിസ്ഥിതി നിർദേശങ്ങൾ നടപ്പിലാക്കും;ജിസിസി യോഗത്തിൽ പങ്കെടുത്ത് ഖത്തർ

ദോഹ: അംഗരാജ്യങ്ങളിലുടനീളം പരിസ്ഥിതി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടത്തിയ ജിസിസി യോഗത്തിൽ പങ്കെടുത്ത് ഖത്തർ. സൗദി അറേബ്യയിലെ റിയാദിലാണ് യോഗം നടന്നത്.
വന്യജീവി വികസന വകുപ്പ് ഡയറക്ടർ ഖാലിദ് ജുമാ അൽ മഹമ്മദി യോഗത്തിൽ എംഇസിസിയെ പ്രതിനിധീകരിച്ചു.ഗൾഫ് മേഖലാ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, നിലവിലെ പാരിസ്ഥിതിക ആവശ്യകതകൾ, ഭാവി നിർവ്വഹണ പദ്ധതികൾ, ഖത്തർ സംസ്ഥാനത്തിന്റെയും ഒമാൻ സുൽത്താനേറ്റിന്റെയും അഭിപ്രായങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തൽ എന്നിവയും യോഗം പരിഗണിച്ചു.

പരിസ്ഥിതി സംരക്ഷണം, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കൽ, വർത്തമാന, ഭാവി തലമുറകളുടെ പ്രയോജനത്തിനായി സന്തുലിത വികസനം ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് സംഭാവന നൽകുന്ന പ്രായോഗിക നയങ്ങളും സംരംഭങ്ങളും നടപ്പിലാക്കണമെന്നും യാേഗം ആവശ്യപ്പെട്ടു. ഖത്തർ ദേശീയ ദർശനരേഖ 2030-ൽ ഉൾപ്പെടുത്തിയിരിക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നടപടികളും യോഗം അടിവരയിട്ടു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *