Posted By user Posted On

കൊടുംചൂടിനിടെ ആശ്വാസം, ഖത്തറിൽ പല സ്ഥലങ്ങളിലും കാ​റ്റും ഇടിമിന്നലോടു കൂടിയ കനത്ത മ​ഴയും

ദോഹ: ഖത്തറിൽ ക​ന​ത്ത​ ചൂട് തുടരുന്നതിനിടെ ആ​ശ്വാ​സ​മാ​യി രാജ്യത്തെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ​ പെയ്തു. ശ​നി​യാ​ഴ്ച ഖത്തറിലെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​മായ ശഹാനിയയിൽ ശ​ക്ത​മാ​യ കാ​റ്റും ഇടിമിന്നലോടും കൂടിയ മ​ഴ​ ല​ഭി​ച്ചു. മഴ ഏറെനേരം നീണ്ടുനിന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ച​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ കാ​ലാ​വ​സ്ഥ വി​ഭാ​ഗം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്

ശ​നി​യാ​ഴ്ച രാ​ജ്യ​ത്ത് ഇ​ടി​മി​ന്ന​ലോ​ടുകൂടിയ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വ​കു​പ്പ് നേ​ര​ത്തേ അറിയിച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പ​ക​ൽ സ​മ​യ​ത്തും നേ​രി​യ തോ​തി​ൽ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ പെ​യ്തി​രു​ന്നു. ഞായറാഴ്ച വൈകിട്ടും വടക്കൻ മേഖലകളിൽ ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല തു​ട​രു​ക​യാ​ണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *