
അപകടങ്ങൾ ഒഴിവാക്കാൻ സൈക്ലിസ്റ്റുകൾ ശ്രദ്ധിക്കേണ്ട നിയമങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സൈക്കിൾ അപകടങ്ങൾ കുറയ്ക്കുന്നതിനുമായി, ഗതാഗത നിയമങ്ങളും സുരക്ഷിതമായ റൈഡിംഗ് രീതികളും പാലിക്കാൻ ഖത്തറിലെ എല്ലാ സൈക്ലിസ്റ്റുകളോടും ആഭ്യന്തര മന്ത്രാലയം (MoI) ആവശ്യപ്പെട്ടു. എല്ലാ റോഡ് ഉപയോക്താക്കളെയും സംരക്ഷിക്കുന്നതിനുള്ള ഒരു പൊതു സുരക്ഷാ കാമ്പെയ്നിന്റെ ഭാഗമാണിത്.
സുരക്ഷിതമായ സൈക്ലിംഗിനുള്ള മൂന്ന് പ്രധാന നിയമങ്ങൾ MoI എടുത്തു പറഞ്ഞു:
– സൈക്കിൾ പാതകൾ ഉപയോഗിക്കുക, റോഡിന്റെ വലതുവശം ചേർന്ന് ഓടിക്കുക. ഇത് ഗതാഗതം സുഗമമാക്കുകയും കാറുകൾ അല്ലെങ്കിൽ കാൽനടയാത്രക്കാർ മൂലമുണ്ടാകുന്ന അപകട സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
– എല്ലായ്പ്പോഴും ഹെൽമെറ്റും റിഫ്ളക്ഷൻ വെസ്റ്റും ധരിക്കുക. അപകടങ്ങളിൽ തലയ്ക്ക് ഗുരുതരമായ പരിക്കു പറ്റുന്നതിൽ നിന്ന് ഹെൽമെറ്റുകൾ സംരക്ഷിക്കുന്നു. പകലും രാത്രിയും സൈക്ലിസ്റ്റുകളെ കാണുന്നത് റിഫ്ലെക്റ്റീവ് വെസ്റ്റുകൾ എളുപ്പമാക്കുന്നു.
– സൈക്കിളുകളിൽ സ്ഥിരമായ ലൈറ്റുകൾ ഉപയോഗിക്കുക. രാത്രിയിലും അതിരാവിലെയും ലൈറ്റുകൾ പ്രത്യേകിച്ചും പ്രധാനമാണ്. സൈക്ലിസ്റ്റുകൾക്ക് റോഡ് കാണാനും മറ്റുള്ളവർക്ക് സൈക്കിളിസ്റ്റുകളെ കാണാനും അവ സഹായിക്കുന്നു, ഇത് അപകടങ്ങൾ കുറയ്ക്കുന്നു
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)