
ഉപഭോക്താക്കള്‍ക്കുള്ള സര്‍വീസ് കൃത്യമല്ല; ഖത്തറിലെ അല്‍ വാഹ മോട്ടോഴ്‌സ് അടപ്പിച്ച് മന്ത്രാലയം
ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന അല്‍ വാഹ മോട്ടോഴ്‌സ്, ജെറ്റൂര്‍ കമ്പനിക്കെതിരെ നടപടിയുമായി ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയം. കമ്പനി 30 ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടാന്‍ മന്ത്രാലയം ഉത്തരവിട്ടു.
ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ നിയമം നമ്പര്‍ (8) ലെ ആര്‍ട്ടിക്കിള്‍ (16) ലെ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് നടപടി. സ്‌പെയര്‍ പാര്‍ടുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു, ഉപഭോക്താക്കള്‍ക്ക് വില്‍പ്പനാനന്തര സേവനങ്ങള്‍ നല്‍കുന്നതില്‍ കാലാതാമസലം വരുത്തി എന്നീ കുറ്റങ്ങള്‍ക്കാണ് നടപടി.
ഉപഭോക്താക്കള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലും സേവനങ്ങളിലും പരാതിയുണ്ടെങ്കില്‍ 16001 എന്ന കോള്‍ സെന്ററില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)