
യുഎഇയിൽ മധുരപലഹാരങ്ങളിൽ ഒളിപ്പിച്ച് 50 കിലോ മയക്കുമരുന്ന്; 15 പേർ അറസ്റ്റിൽ
മധുരപലഹാരങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയതിന് സംഘത്തിൽ ഉൾപ്പെട്ട പത്ത് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉൾപ്പെടെ 15 പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 50 കിലോഗ്രാം മയക്കുമരുന്നും മയക്കുമരുന്ന് ചേർത്ത 1,100 കഷണം മധുരപലഹാരങ്ങളും സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നെന്നും ഇവയുടെ വില ഏകദേശം 2.4 ദശലക്ഷം ദിർഹമാണെന്നും അധികൃതർ പറഞ്ഞു. മയക്കുമരുന്നും സൈക്കോ-ആക്ടീവ് വസ്തുക്കളും കലർന്ന മധുരപലഹാരങ്ങളും ച്യൂയിങ് ഗവും മിഠായികള്ക്കുള്ളിലാണ് ഒളിപ്പിച്ചത്. യുവാക്കളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ വഴിയാണ് പ്രതികൾ ഉത്പന്നങ്ങൾ വിപണനം ചെയ്തതെന്ന് ആരോപിക്കപ്പെടുന്നു. ഓൺലൈൻ അപകടസാധ്യതകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ ലോകത്തിന്റെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിൽ കുടുംബങ്ങൾ സജീവ പങ്കുവഹിക്കണമെന്ന് ആവശ്യപ്പെട്ടു. “ഇവ മയക്കുമരുന്ന് അടങ്ങിയ പലതരം മധുരപലഹാരങ്ങളായിരുന്നു,” അദ്ദേഹം പറഞ്ഞു. “ഞങ്ങൾ 48 കിലോ മയക്കുമരുന്നുകളും ഇവയിൽ കലർത്തിയ 1,100-ലധികം ഗുളികകളും പിടിച്ചെടുത്തു. യുവാക്കളെ ലക്ഷ്യമിട്ട് പ്രതികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്തു.”
അവരുടെ വസതിയിൽ റെയ്ഡ് നടത്തുന്നതിന് മുമ്പ് സംഘത്തിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്ന് അൽ മാമാരി കൂട്ടിച്ചേർത്തു. “യുഎഇയ്ക്കുള്ളിൽ മയക്കുമരുന്ന് കലർന്ന മധുരപലഹാരങ്ങൾ വിതരണം ചെയ്യാൻ ശ്രമിക്കുന്ന ഒരു അതിർത്തി കടന്നുള്ള ശൃംഖലയുടെ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന്” അദ്ദേഹം പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)