Posted By user Posted On

മാലിന്യം വലിച്ചെറിഞ്ഞ് നഗരം വൃത്തികേടാക്കുന്നവരെ തേടിപ്പിടിച്ച് പിഴയീടാക്കും

മാലിന്യം വലിച്ചെറിയുന്നവരെ തേടിപ്പിടിച്ച് പിഴ നൽകാൻ ഒരുങ്ങി അൽഐൻ നഗരസഭ. 2000 ദിർഹം പിഴ ചുമത്തും. നഗരം വൃത്തികേടാക്കുന്നവരെ കൈകാര്യം ചെയ്യുന്നതിനു നടപടികൾ ശക്തമാക്കാൻ നഗരസഭ തീരുമാനിച്ചു. മണ്ണിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു പോകുന്നവരുണ്ട്. ഇതുകാരണം എലികളും പ്രാണികളും പെരുകുകയാണ്. ഇതോടൊപ്പം പരിസരങ്ങളിൽ ദുർഗന്ധമുണ്ടാകാനും ഇത് കാരണമാകുന്നു. പൊതുജന ആരോഗ്യം സുരക്ഷിതമാക്കാൻ ‘അൽ ഐൻ അഭിമാനം ‘എന്ന പ്രമേയത്തിൽ നഗരസഭ ബോധവൽക്കരണ ക്യാംപെയ്ൻ സംഘടിപ്പിച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷയും നഗരഭംഗിയും നിലനിർത്താൻ നഗരസഭ പാടുപെടുമ്പോൾ ഇതൊന്നും പരിഗണിക്കാതെ ചിലർ നഗരം മലിനമാക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പക്ഷികൾക്ക് ഭക്ഷണം നൽകുന്നവരാണ് ഇതിൽ കൂടുതൽ. ഇവർ പൊതു സ്ഥലങ്ങളിൽ വിതറുന്ന ഭക്ഷണാവശിഷ്ടം മാലിന്യമായി കിടക്കും. തീറ്റ തേടിയെത്തുന്ന പക്ഷികൾ കൂട്ടമായി വന്ന് നഗരപരിസരങ്ങൾ വൃത്തികേടാക്കുന്ന സാഹചര്യവുമുണ്ട്. പാഴ്‌വസ്തുക്കളും ചവറുകളും അശാസ്ത്രീയമായി തള്ളുന്നവർക്ക് ആദ്യഘട്ടത്തിൽ 500 ദിർഹമാകും പിഴ ചുമത്തുക. രണ്ടാമതും നിയമംലംഘിച്ചാൽ1000 ദിർഹവും മൂന്നാം തവണയും പിടിക്കപ്പെട്ടാൽ 2000 ദിർഹവും പിഴ ചുമത്തും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *