Posted By user Posted On

തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യു​മാ​യി യുഎഇയിലെ ഈ എമിറേറ്റ്സ്

ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും ഷാ​ർ​ജ സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഫാ​മി​ലി അ​ഫ​യേ​ഴ്​​സും സം​ഘ​ടി​പ്പി​ക്കു​ന്ന 14ാമ​ത്​ വേ​ന​ൽ​ക്കാ​ല കാ​മ്പ​യി​നി​ൻറെ ഭാ​ഗ​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തും. ജൂ​ലൈ മൂ​ന്ന്​ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന കാ​മ്പ​യി​ൻ ‘നി​ങ്ങ​ളു​ടെ സു​ര​ക്ഷ ഞ​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​ന’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്.

കാ​മ്പ​യി​ൻ വ​ഴി 10,000 പു​റം ജോ​ലി​ക്കാ​രെ​യും അ​ഞ്ച്​ ല​ക്ഷം സ​മൂ​ഹ​ത്തി​ലെ മ​റ്റം​ഗ​ങ്ങ​ളെ​യു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജൂ​ൺ 15മു​ത​ൽ ആ​രം​ഭി​ച്ച ഉ​ച്ച​വി​ശ്ര​മ നി​യ​മ​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ കാ​മ്പ​യി​ൻ ഒ​രു​ക്കു​ന്ന​ത്.

ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യി​ൽ ന​ട​ന്ന പ​ത്ര സ​മ്മേ​ള​ന​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.ഈ ​വ​ർ​ഷ​ത്തെ കാ​മ്പ​യി​ൻ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം, വീ​ട്ടു​ജോ​ലി​ക്കാ​ർ, ഡെ​ലി​വ​റി ഡ്രൈ​വ​ർ​മാ​ർ, മു​നി​സി​പ്പ​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രെ​യും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ലെ ബോ​ധ​വ​ത്ക​ര​ണ സെ​ഷ​നു​ക​ൾ, എ​സ്.​എം.​എ​സ് അ​ല​ർ​ട്ടു​ക​ൾ, ഓ​ൺ-​സൈ​റ്റ് പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ, വെ​ള്ളം, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ വി​ത​ര​ണം എ​ന്നി​വ ഈ ​സം​രം​ഭ​ത്തി​ൽ ഉ​ൾ​പ്പെ​ടും.

ഷാ​ർ​ജ​യി​ലും മ​ധ്യ, കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലു​മാ​യി ഒ​മ്പ​തി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ ര​ക്ത​സ​മ്മ​ർ​ദം, ഷു​ഗ​ർ, നേ​ത്ര പ​രി​ശോ​ധ​ന എ​ന്നി​വ​യു​ൾ​പ്പെ​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. സെ​പ്റ്റം​ബ​ർ 15ന്​ ​അ​വ​സാ​നി​ക്കു​ന്ന ഉ​ച്ച​വി​ശ്ര​മ നി​യ​മ കാ​ല​യ​ള​വി​ൽ നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ളും അ​ധി​കൃ​ത​ർ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *