
യാത്രക്കാർ വിമാനങ്ങളുടെ സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കുക; സുപ്രധാന അറിയിപ്പുമായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്
ഇറാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചതിനാൽ, യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ സ്റ്റാറ്റസ് കൃത്യമായി പരിശോധിച്ച് അപ്ഡേറ്റുകൾ മനസ്സിലാക്കണമെന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു.
നിലവിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും, അതു യാത്ര ചെയ്യാനുള്ള പദ്ധതികളെ ബാധിച്ചയാളുകളെ സഹായിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് എയർപോർട്ട് ഉറപ്പുനൽകി.
ഇമാം ഖമേനി വിമാനത്താവളം (IKA), മഷ്ഹാദ് വിമാനത്താവളം (MHD), ഷിറാസ് വിമാനത്താവളം (SYZ), ബാഗ്ദാദ് വിമാനത്താവളം (BGW), എർബിൽ വിമാനത്താവളം (EBL), ബസ്ര വിമാനത്താവളം (BSR), സുലൈമാനിയ വിമാനത്താവളം (ISU), നജാഫ് വിമാനത്താവളം (NJF), ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളം (DAM) എന്നീ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങളെ നിലവിലെ സാഹചര്യം ബാധിച്ചിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)