
ചൂട് ശക്തമാകുന്നു; പുറത്ത് പണിയെടുക്കുന്ന തൊഴിലാളികളെ സംരക്ഷിക്കാനുള്ളപ്രവർത്തനങ്ങൾ ശക്തമാക്കി തൊഴിൽ മന്ത്രാലയം
ഖത്തറിൽ താപനില ഉയരുന്നതിനാൽ, പുറത്ത് പണിയെടുക്കുന്ന തൊഴിലാളികളെ ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി തൊഴിൽ മന്ത്രാലയം. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കടുത്ത നിയമനടപടികളാണ് മന്ത്രാലയം നടപ്പിലാക്കുന്നത്. ഇതിനായി ബോധവൽക്കരണ കാമ്പെയ്നുകൾ നടത്തുകയും ജോലിസ്ഥലങ്ങളിൽ പതിവായി പരിശോധനകൾ നടത്തുകയും ചെയ്യാനും അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
ജൂൺ 1-നും സെപ്റ്റംബർ 15-നും ഇടയിൽ രാവിലെ 10:00 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ പുറത്തുള്ള ജോലികൾ നിരോധിക്കുന്ന 2021 ലെ 17-ആം നമ്പർ മന്ത്രിതല തീരുമാനമാണ് ഒരു പ്രധാന നിയമം. നിർമ്മാണ തൊഴിലാളികൾ, ഡെലിവറി ഡ്രൈവർമാർ, മറ്റ് പുറം തൊഴിലാളികൾ എന്നിവർക്ക് ഇത് ബാധകമാണ്. ഈ സമയത്ത് മോട്ടോർ സൈക്കിൾ ഉപയോഗിച്ചുള്ള ഡെലിവറികൾ നിരോധിക്കുകയും എയർ കണ്ടീഷൻ ചെയ്ത വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. ചൂടുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ തടയുന്നതിനും ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നടപടികൾ എന്ന് ആരോഗ്യ സുരക്ഷാ ഇൻസ്പെക്ടർ ജമാൽ അബ്ദുൾനാസർ അൽ-ഷീബ വിശദീകരിച്ചു. തൊഴിലാളികളെ സുരക്ഷിതമായി സൂക്ഷിക്കുന്നത് ഒരു ധാർമ്മിക ഉത്തരവാദിത്തമാണെന്നും അവരിൽ നിന്നും മികച്ച പ്രകടനം ലഭിക്കാൻ അത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)