Posted By user Posted On

മെഡിക്കൽ ചെലവും യാത്രാ തടസ്സങ്ങളും; യുഎഇ നിവാസികളിൽ യാത്ര ഇൻഷുറൻസിന്റെ പ്രാധാന്യം വർധിക്കുന്നതായി കണക്ക്

അവധികാലം എത്തിയതോടെ യുഎഇ നിവാസികൾ സ്വന്തം രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങുകയാണ്. പത്തിൽ ഏഴ് ആളുകളും യാത്രാ ഇൻഷുറൻസ് വാങ്ങുന്നത് വർധിച്ചതായി നിലവിൽ പുറത്ത് വിട്ട ഇൻഷുറൻസ് വ്യവസായ എക്സിക്യൂട്ടീവ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ യാത്രാ ഇൻഷുറൻസ് വാങ്ങുന്നതിനുള്ള കാരണങ്ങൾ കൂടെ വ്യക്തമാക്കുന്നു.യുഎഇ നിവാസികൾ യാത്രാ ഇൻഷുറൻസ് വാങ്ങുന്നത് സംബന്ധിച്ച കാര്യങ്ങൾ പുതിയ പ്രവണതയല്ലെങ്കിലും അപകടസാധ്യതകളെക്കുറിച്ചുള്ള അവബോധം യാത്രക്കാർക്കിടയിൽ വർധിച്ചതായാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കൂടാതെ യാത്രാ ഇൻഷുറൻസിന്റെ പ്രാധാന്യം ആളുകൾ മനസ്സിലാക്കുന്നതും ഒരു പ്രധാന കാരണമായി മാറി.മെഡിക്കൽ എമർജൻസി, യാത്രാ തടസ്സങ്ങൾ, ബാഗേജ് പ്രശ്‌നങ്ങൾ തുടങ്ങിയ അപകടസാധ്യതകളെക്കുറിച്ചുള്ള അവബോധം നിലവിൽ യാത്രക്കാർക്കിടയിൽ വർധിക്കുകയാണ്. ഇത് ഒരു പരിധി വരെ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വർധിച്ചതായും സ്വന്തം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ യുഎഇ നിവാസികൾ യാത്രാ ഇൻഷുറൻസ് വാങ്ങുന്നത് വരും വർഷങ്ങളിലും വർധിക്കുമെന്നും അറിയിച്ചു.അതേസമയം വേനൽക്കാലവും സ്കൂൾ അവധിക്കാലവും എത്തിയതോടെ നിരവധി ആളുകൾ സ്വന്തം രാജ്യങ്ങളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഈ സമയത്താണ് കൂടുതൽ ആളുകളും യാത്ര ഇൻഷുറൻസ് സ്വന്തമാക്കുന്നത്. കൂടാതെ മറ്റ് വിദേശ യാത്രകളെ മറികടന്ന് സ്വന്തം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ഇൻഷുറൻസ് സ്വീകരിക്കുന്നതെന്നും ഇൻഷുറൻസ് വകുപ്പ് വ്യക്തമാക്കി.ഓരോ യാത്രകളിലും സമഗ്രമായ സംരക്ഷണം തേടുന്ന യാത്രക്കാർക്കിടയിൽ താങ്ങാനാവുന്ന യാത്രാ ഇൻഷുറൻസിന്റെ വിലയും ഇത് വാങ്ങിക്കുന്നതിനുള്ള കാരണമായി കണ്ടെത്തിയതായും ഇൻഷുറൻസ് വകുപ്പ് അധികൃതർ റിപ്പോർട്ടിൽ വ്യക്തമാക്കി. കൂടാതെ പരിചിതമായ ഇടത്തേക്കാണ് പോകുന്നതെങ്കിലും ചികിത്സാ ചെലവുകളോ വിമാന കാലതാമസമോ കൈകാര്യം ചെയ്യുന്നത് എല്ലായ്പ്പോഴും എളുപ്പമല്ലെന്ന് പലരും മനസ്സിലാക്കിയതായും വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *