
നാട്ടിൽ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട കുടുംബത്തിലെ കുട്ടിയുടെ പാസ്പോർട്ട് നഷ്ടമായി, രക്ഷകരായി എയർപോർട്ട് അധികൃതർ
വിദേശത്തേക്കുള്ള യാത്രമധ്യേ പാസ്പോർട്ട് നഷ്ടമാവുകയും തിരികെ എയർപോർട്ട് അധികൃതരുടെ ഇടപെടലിലൂടെ പാസ്പോർട്ട് തിരിച്ച് കിട്ടി എന്നുമുള്ള ഒരു കുറിപ്പ് സമബമ മാദ്യമങ്ങളിൽ വൈറലാവുകയാണ്. മാഹി സ്വദേശിയായ ജിനോസ് ബഷീറിൻ്റെ ഫേസ്ബുക്ക കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കാണ്ണൂരിൽ നിന്ന് ഷാർജയിലേക്കഉുള്ള യാത്രക്കിടെയാണ് മക്കളിലൊരാളുടെ പാസ്പോർട്ട് നഷ്ടമാകുന്നത്. ഉടൻ തന്നെ കണ്ണൂരിലെ എയർപോർട്ട് അധികൃതരെ അറിയിട്ടു. തുടർന്ന് അധികൃതർ സിസിടിവി ഉൾപ്പടെ പരിശോധിച്ച് പെൺകുട്ടി വിമാനത്തിൽ കയറുമ്പോൾ പാസ്പോർട്ട് കയ്യിലുണ്ടായിരുന്നുവെന്ന് ഉറപ്പ് വരുത്തി. ഈ വിവരം ഓദ്യോഗികമായി ഷാർജ ഇമിഗ്രേഷൻ അധികൃതർക്ക് ഇ–മെയിൽ സന്ദേശം അയക്കുകയും ചെയ്തു. പിറ്റേ ദിവസം വൈകുന്നേരത്തോടെ പാസ്പോർട്ട് മകൾക്ക് ലഭിച്ചുവെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)