
ഇന്ത്യൻ പ്രവാസിക്ക് നറുക്കെടുപ്പിൽ ലഭിച്ചത് 231 കോടി രൂപ; ബാങ്ക് റിപ്പോർട്ട് തയാറാക്കി ആർബിഐയുടെ അനുമതിക്കായി സമർപ്പിക്കും
എമിറേറ്റ് ഡ്രോ ലോട്ടറി നറുക്കെടുപ്പിൽ 10 കോടി ദിർഹം (231 കോടി രൂപ) ചെന്നൈ സ്വദേശിയായ റിട്ട. എൻജിനീയർ ശ്രീറാം രാജഗോപാലിന്. 1998 മുതൽ 2023 വരെ സൗദിയിൽ എൻജിനീയറായിരുന്ന ശ്രീറാം ആരോഗ്യപ്രശ്നങ്ങളും അമ്മയുടെ പരിചരണവുമായി ബന്ധപ്പെട്ടാണ് കുടുംബവുമൊത്ത് നാട്ടിലേക്കു മടങ്ങിയത്. നാട്ടിലിരുന്ന് ഓൺലൈനിൽ നറുക്കെടുപ്പിൽ പങ്കെടുത്തു, ഭാഗ്യം തുണയ്ക്കുകയും ചെയ്തു. ഇത്രവലിയ തുക എന്തു ചെയ്യണമെന്ന് അറിയില്ലെന്നായിരുന്നു ശ്രീറാമിന്റെ ആദ്യ പ്രതികരണം. തുകയിൽ ഒരു ഭാഗം ദാനം ചെയ്യും. മക്കളുടെ ഭാവി സുരക്ഷിതമാക്കും, അദ്ദേഹം പ്രതികരിച്ചു. വിദേശത്ത് ഭാഗ്യ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചാൽ ബന്ധപ്പെട്ട ബാങ്കിനെ അറിയിക്കുകയാണ് ആദ്യപടി. ഇതുപ്രകാരം ബാങ്ക് റിപ്പോർട്ട് തയാറാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിക്കായി സമർപ്പിക്കും. ആർബിഐ അംഗീകരിച്ചാൽ നികുതി കഴിച്ചുള്ള തുക അക്കൗണ്ടിലെത്തും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)