
രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനവ്: നിലവിലെ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടത്
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിലവില്‍ 257 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മുംബൈയില്‍ ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേരും ഉള്‍പ്പെടുന്നു. എന്നാല്‍ ഇവര്‍ മറ്റ് രോഗങ്ങളില്‍ ചികിത്സയിലിരിക്കെയാണ് കൊവിഡ് രോഗവും ബാധിച്ച് മരണപ്പെട്ടത്. രോഗം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലും തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലുമാണ്. മെയ് 19 വരെയുള്ള കണക്കുകളാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യ കൂടാതെ സിങ്കപ്പൂര്‍, ഹോംങ്കോങ് എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ നിയന്ത്രണവിധേയമാണ്. മാത്രമല്ല ഭയപ്പടേണ്ടതായി ഒന്നുമില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചെന്ന് പിടിഐ വ്യക്തമാക്കി. അത് കൂടാതെ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കേണ്ടതനെക്കുറിച്ചും രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ കൃത്യമായ ചികിത്സ തേടേണ്ടതിനെക്കുറിച്ചും നമുക്ക് നോക്കാം. ഈ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ അറിയാം.
വകഭേദം ഇതാണ്
ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമായിരിക്കന്നത് JN.1 എന്ന വകഭേദമാണ്. ഒമിക്രോണ്‍ BA.2.86 വകഭേദത്തിന്റെ കൂട്ടത്തില്‍ വരുന്നതാണ് ഇത്. ഏകദേശം 30-ലധികം വകഭേദങ്ങളാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം കൊവിഡിനുള്ളത്. അതില്‍ തന്നെ LF.7, NB.1.8 എന്നിവയാണ് ഇപ്പോഴത്തെ സാഹചര്യത്തിന് പിന്നില്‍. രാജ്യത്ത് 92%ത്തിലധികം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട് എന്നത് രോഗവ്യാപനത്തെ തടയുന്നതിന് സഹായിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
വകഭേദം മാരകമോ?
ഇപ്പോള്‍ രാജ്യത്ത് കാണുന്ന കോവിഡ് വകഭേദം കൂടുതല്‍ പകരുന്നതോ അല്ലെങ്കില്‍ മാരകമാണോ എന്നതിന് യാതൊരു തെളിവും ഇല്ല. മാത്രമല്ല ഇതില്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്നത് വൈറസിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള മുന്‍കരുതലുകള്‍ എടുക്കുക എന്നത് മാത്രമാണ്. അതുകൊണ്ട് തന്നെ കൃത്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് ശ്രദ്ധിക്കുക. ഇനിയൊരു തരംഗത്തിന് വഴി വെക്കാതിരിക്കുക കൃത്യമായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക എന്നത് മാത്രമാണ് പ്രതിവിധി. ഇത് വഴി രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കും.
ചൈനയിലെ പുതിയ തരംഗം
ചൈനയില്‍ കൊവിഡിന്റെ പുതിയ തരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് പറയുന്നത്. അത് മാത്രമല്ല മേയ് ആദ്യവാരം വരെ ചൈനയില്‍ കൊവിഡ് ബാധിച്ചവരുടെ നിരക്ക് ഇരട്ടിയാണ് എന്നാണ് പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. ഏഷ്യയിലാകട്ടെ അണുബാധ നിരക്ക് കഴിഞ്ഞ മാസങ്ങളിലായി വര്‍ദ്ധിക്കുന്ന സാഹചര്യമാണ് ഉള്ളത്. അപകട സാധ്യതയുള്ളവര്‍ വാക്‌സിനെടുക്കാത്തവരെങ്കില്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഹോങ്കോങില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും ആളുകള്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)