Posted By user Posted On

നിങ്ങള്‍ക്ക് 200 രൂപ മാറ്റിവെക്കാനുണ്ടോ? എങ്കിലിതാ 10 ലക്ഷം രൂപ വരുമാനം നേടാം: പോസ്റ്റ് ഓഫീസ് ആർഡിയുടെ അടിപൊളി നേട്ടങ്ങള്‍

ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രത്യേകിച്ച് വീട്ടമ്മമാരുടെ ജനപ്രിയമായ നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് (RD). ചെറിയ തുകകൾ നിക്ഷേപിച്ച് ദീർഘകാല സാമ്പത്തിക നേട്ടം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് ആർ ഡി. സുരക്ഷിതവും വിശ്വസനീയവുമായ സമ്പാദ്യ പദ്ധതിയായ ആർ ഡി വഴി 200 രൂപ എന്ന ചെറിയ മാസനിക്ഷേപത്തിലൂടെ 10 ലക്ഷം വരെ സമ്പാദിക്കാനുള്ള അവസരം ആളുകള്‍ക്ക് നല്‍കുന്നു.

ഏതൊരാള്‍ക്കും പോസ്റ്റ് ഓഫീസില്‍ ആർ ഡി അക്കൗണ്ട് തുറക്കാൻ 100 രൂപ മാത്രം മതി. ഇത് 10 ന്റെ ഗുണിതങ്ങളിൽ വർധിപ്പിക്കാം. 2025-ലെ നിരക്കനുസരിച്ച്, 5 വർഷത്തെ ആർ ഡി നിക്ഷേപത്തിന് 6.7% വാർഷിക പലിശ ലഭിക്കും. മൂന്ന് മാസം അടിസ്ഥാനമാക്കിയുള്ള കൂട്ടുപലിശയും ഉണ്ടായിരിക്കും കൂട്ടുപലിശയോടെ. 200 മാസം നിക്ഷേപിച്ചാൽ നിലവിലെ പലിശ നിരക്കില്‍ 5 വർഷം കൊണ്ട് ഏകദേശം 14783 ലഭിക്കും.

10 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്താനാണ് നിങ്ങളുടെ സ്വപ്നം എങ്കില്‍ അത് ഒരൊറ്റ ആർ ഡി അക്കൗണ്ട് കൊണ്ട് മതിയാകില്ലെന്നതാണ് യാഥാർത്ഥ്യം. ഇതിന് കൂടുതൽ തന്ത്രപരമായ സാമ്പത്തിക ആസൂത്രണം ആവശ്യമാണ്. ആർ ഡിയുടെ സാധാരണ കാലാവധി അഞ്ച് വർഷമാണെങ്കിലും ഇത് 5 വർഷം കൂടി നീട്ടാവുന്നതാണ്. 200 രൂപയുടെ മാസനിക്ഷേപത്തിൽ 10 വർഷം കൊണ്ട് 6.7% പലിശയോടെ ഏകദേശം 34500-നടുത്ത് ലഭിക്കും.

10 ലക്ഷം എന്ന ലക്ഷ്യത്തിലെത്താൻ മാസനിക്ഷേപം വർധിപ്പിക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന് 5000 രൂപ മാസം തോറും നിക്ഷേപിക്കുകയാണെങ്കില്‍ 10 വർഷം 6.7% പലിശയിൽ ഏകദേശം 8.5 ലക്ഷം നൽകും. ഒന്നിലധികം അർ ഡി അക്കൗണ്ടുകൾ തുറക്കുകയോ അല്ലെങ്കിൽ കലാവധി കഴിഞ്ഞ് പിന്‍വലിക്കുന്ന തുക മറ്റൊരു ആർി ഡിയിലോ പോസ്റ്റ് ഓഫീസിന്റെ മറ്റ് പദ്ധതികളായ നാഷണൽ സേവിങ്‌സ് സർട്ടിഫിക്കറ്റ് (NSC) അല്ലെങ്കിൽ കിസാൻ വികാസ് പത്ര (KVP) പോലുള്ളവയിൽ വീണ്ടും നിക്ഷേപിക്കാവുന്നതുമാണ്.

പോസ്റ്റ് ഓഫീസ് ആർ ഡിയുടെ പ്രധാന ആകർഷണം സർക്കാർ നല്‍കുന്ന സുരക്ഷ പിന്തുണ തന്നെയാണ്. കുറഞ്ഞ റിസ്ക്, എല്ലാവർക്കും പ്രാപ്യമായ സേവനം എന്നിവയും ഈ പദ്ധതിയെ ജനപ്രിയമാക്കി മാറ്റുന്നു. ആദായ നികുതി കൊടുക്കുന്നവരാണെങ്കില്‍ 80C പ്രകാരം 1.5 ലക്ഷം വരെ നികുതി ഇളവ് ലഭിക്കും, എന്നാൽ പലിശയ്ക്ക് ടി ഡി എശ് (10% അല്ലെങ്കിൽ പാന്‍ ലിങ്ക് ചെയ്താൽ 7.5%) ബാധകമാണ്.

200 രൂപയില്‍ തുടങ്ങി 10 ലക്ഷം സമ്പാദ്യം എന്ന ലക്ഷ്യം കൈവരിക്കാന്‍ ആർഡി യെ യെ മ്യൂച്വൽ ഫണ്ട് എസ് ഐ പി പോലുള്ള ഉയർന്ന വരുമാന പദ്ധതികളുമായി (10-12% പ്രതീക്ഷിത വരുമാനം) സംയോജിപ്പിക്കാം. ഉദാഹരണത്തിന് 200 രൂപ വെച്ച് മാസം 12 ശതമാനം വരുമാനമുള്ള ഒരു എസ് ഐ പിയില്‍ 30 വർഷം നിക്ഷേപിച്ചാൽ ഏകദേശം 10 ലക്ഷം രൂപയോളം സ്വന്തമാക്കാന്‍ സാധിക്കും.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മാസം 60000 രൂപ, അതായത് പ്രതിദിനം 200 രൂപ മാറ്റിവെച്ച് അഞ്ച് വർഷ കാലാവധിയില്‍ ആർ ഡിയില്‍ നിക്ഷേപിച്ചാല്‍ 360000 രൂപ സ്വന്തമാക്കാം. ഇതിലേക്ക് 6.7 ശതമാനം പലിശയായി 56,921 ലഭിക്കുന്നു. അതോടെ ആകെ സമ്പാദ്യം 416921 രൂപ. ഇത് മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ 10 വര്‍ഷത്തിനുള്ളില്‍ 977350 രൂപയോളം ലഭിക്കും.

ആർ ഡി അക്കൗണ്ട് ഉടമകൾക്ക് മുൻകൂർ തവണകൾ (3 മാസം വരെ) നൽകാനും, അക്കൗണ്ടിന്റെ 50% വരെ ലോൺ എടുക്കാനും സൗകര്യമുണ്ട്. എന്നാൽ, 3 വർഷത്തിന് മുമ്പ് പിൻവലിക്കൽ അനുവദനീയമല്ല. 3 വർഷത്തിന് ശേഷം തുക പിന്‍വലിക്കാമെങ്കിലും പലിശ കുറയും. മികച്ച സമ്പാദ്യം എന്ന ലക്ഷ്യം കൈവരിക്കാൻ, ആർഡിയുടെ സുരക്ഷിതത്വവും മറ്റ് നിക്ഷേപങ്ങളുടെ ഉയർന്ന വരുമാനവും സന്തുലിതമാക്കി, ചിട്ടയായി നിക്ഷേപം തുടരണം. ദീർഘവീക്ഷണത്തോടെയും ക്ഷമയോടെയും നീങ്ങുന്നവർക്ക്, പോസ്റ്റ് ഓഫീസ് ആർ ഡി സാമ്പത്തിക സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ശക്തമായ ഉപകരണമാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *