Posted By user Posted On

കുടലിലൂടെ കൊക്കൈൻ കടത്താൻ ശ്രമം! യുഎഇയിലെ എയർപോർട്ടിൽ യാത്രക്കാരൻ പിടിയിൽ

അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച കൊക്കൈൻ പിടികൂടി. യാത്രക്കാരന്റെ കുടലിൽ നിന്ന് ഏകദേശം 1,198 ഗ്രാം ഭാരമുള്ള എൺപത്തിയൊമ്പത് കൊക്കെയ്ൻ കാപ്സ്യൂളുകളാണ് കണ്ടെടുത്തത്. 5 ദശലക്ഷം ദിർഹം വിലയുള്ള കൊക്കെയ്നാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിഎപിസി)യിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട്സ് അധികൃതർ പിടികൂടിയത്. സംശയം തോന്നിയതിനെ തുടർന്ന് ദക്ഷിണ അമേരിക്കൻ രാജ്യത്ത് നിന്ന് എത്തിയ ഒരു യാത്രക്കാരനെ വിപുലമായ സ്കാനിംഗിന് വിധേയമാക്കുകയായിരുന്നു. തുടർന്നാണ് കുടലിൽ നിന്ന് 89 കാപ്സ്യൂളുകൾ പുറത്തെടുത്തത്. കഴിഞ്ഞയാഴ്ച, സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 5 കിലോ കഞ്ചാവ് കടത്താനുള്ള ശ്രമവും അതോറിറ്റി പരാജയപ്പെടുത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *