Posted By user Posted On

തൃശൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മരിച്ചു

ദോഹ: തൃശൂർ മഠത്തുംപടി സ്വദേശി ഖത്തറിൽ മരിച്ചു. ചാത്തൻതറ വീട്ടിൽ ഗോകുൽ ദിനേശിനെയാണ് (33) ദോഹ മത്താർ ഖദീമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

നിഹ്മ ദോഹ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: ദിനേശൻ ചാത്തൻതറ സുബ്രഹ്മണ്യൻ. മാതാവ്: രമ ദിനേശൻ. ഭാര്യ: അക്ഷയ ദർബി.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *