Posted By user Posted On

അൽ ബർഷ തീപിടിത്തം: മലയാളിയുടെ റസ്റ്ററന്റ് പൂർണമായും കത്തി നശിച്ചു; തീവിഴുങ്ങിയത് 15 വർഷത്തെ സ്വപ്നം

അൽ ബർഷ അൽ സർഊനി കെട്ടിടത്തിൽ ചൊവ്വാഴ്ച രാത്രി പാചകവാതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ തകർന്നത് മലയാളിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റ്. എമിറേറ്റ്സ് മാളിന് പിന്നിലുള്ള കെട്ടിടത്തിൽ കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്ന തലശ്ശേരി സ്വദേശി സുലൈമാന്റെ പേൾ വ്യൂ റസ്റ്ററന്റാണ് പൂർണമായും തകർന്നത്.ഇവിടുത്തെ രണ്ട് മലയാളികൾക്ക് അടക്കം കെട്ടിടത്തിലെ ഒട്ടേറെ പേർക്ക് സാരമായ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് റസ്റ്ററന്റ് പ്രതിനിധി മനോരമ ഓൺലൈനിനോട് പറഞ്ഞു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പേൾ വ്യൂ അടക്കം ആറോളം റസ്റ്ററന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പ്രശസ്തമായ ഈജിപ്ഷ്യൻ റസ്റ്ററന്റും പാക്ക്, ചൈനീസ് ഭക്ഷണം വിതരണം ചെയ്യുന്ന റസ്റ്ററന്റുകളുമുണ്ട്.

കെട്ടിടത്തിന്റെ മുകൾ നിലകളിൽ ആളുകൾ താമസിക്കുന്നു. ഇവരിൽ ഭൂരിഭാഗവും തൊട്ടടുത്തെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ബാച്‌ലർമാരാണ്. കേന്ദ്രീകൃത പാചക വാതക സംവിധാനമാണ് കെട്ടിടത്തിലുള്ളത്. ഇവിടെ ഇന്നലെ പാചക വാതകം നിറയ്ക്കുമ്പോൾ ചോർച്ചയെ തുടർന്ന് തീ പിടിത്തമുണ്ടാവുകയായിരുന്നു. പാചകവാതകം കടന്നുപോകുന്ന ഷാഫ്റ്റിലാണ് ചോർച്ചയുണ്ടായത് എന്നാണ് കരുതുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

https://www.pravasivarthakal.in

Comments (0)

Leave a Reply

Your email address will not be published. Required fields are marked *