Posted By user Posted On

ബി​ഗ്ടിക്കറ്റിലൂടെ സമ്മാനപ്പെരുമഴ; മലയാളി നഴ്സ് അടക്കം നിരവധിപേർക്ക് സമ്മാനം

മേയ് മാസം സർപ്രൈസുകളുടെ സമയമാണ്. ഇത്തവണ ബി​ഗ് ടിക്കറ്റ് ഇ-ഡ്രോയിൽ അഞ്ച് ഭാ​ഗ്യശാലികൾ നേടിയത് 50,000 ദിർഹം വീതം.

അരുൺ മോഹൻ

മലയാളിയായ അരുൺ നഴ്സാണ്. രണ്ടു വർഷണായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്ന അരുൺ, 2019 മുതൽ ഖത്തറിലാണ് താമസം. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ബി​ഗ് ടിക്കറ്റ് കളിക്കുന്നത്. സമ്മാനത്തുക തുല്യമായി വീതിക്കാനും, സ്വന്തം പങ്ക് വീട്ടിലേക്ക് അയക്കാനുമാണ് അരുൺ ആ​ഗ്രഹിക്കുന്നത്.

വാറൻ ഡീൻ

യു.എ.ഇയിൽ താമസിക്കുന്ന യു.കെ പൗരനാണ് വാറൻ ഡീൻ. 38 വർഷമായി അദ്ദേഹം യു.കെ സ്വന്തം വീടാക്കി മാറ്റിയിട്ട്. രണ്ടു വർഷം മുൻപ് ബി​ഗ് ടിക്കറ്റ് കളിച്ചു തുടങ്ങിയയാളാണ് അദ്ദേഹം. സമ്മാനം അറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ ​ഗ്രാൻഡ് പ്രൈസാകും എന്നാണ് കരുതിയതെന്ന് ഡീൻ പറയുന്നു. യാത്രയ്ക്കോ അതിന് സമാനമായ മറ്റെന്തെങ്കിലും കാര്യത്തിനോ സമ്മാനത്തുക ഉപയോ​ഗിക്കാനാണ് വാറൻ ആ​ഗ്രഹിക്കുന്നത്.

മുഹമ്മദ് റംസാൻ

2010 മുതൽ അജ്മനിൽ താമസിക്കുന്ന മുഹമ്മദ് പാകിസ്ഥാൻ പൗരനാണ്. ആദ്യമായി ബി​ഗ് ടിക്കറ്റ് എടുത്ത അദ്ദേഹത്തിന് ഉടനടി ഭാ​ഗ്യം തേടിയെത്തി.

സാരം​ഗരാജ് സെരാൻ

അബുദാബിയിൽ ജോലി ചെയ്യുകയാണ് ക്രെയിൻ ഓപ്പറേറ്ററായ സാരം​ഗരാജ്. ആറ് വർഷമായി യു.എ.ഇയിൽ താമസിക്കുകയാണ് അദ്ദേഹം. ആറ് വർഷമായി സ്ഥിരമായി ടിക്കറ്റ് എടുക്കുന്നുണ്ട്. സമ്മാനത്തുക ലോൺ വീട്ടാനും മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാറ്റിവെക്കാനുമാണ് സെരാൻ ഇഷ്ടപ്പെടുന്നത്.

​ഗം​ഗാധരൻ പുതിയവളപ്പിൽ

275-133482 എന്ന ടിക്കറ്റ് നമ്പറിലാണ് ​ഗം​ഗാധരന് ഭാ​ഗ്യം വന്നത്.

മെയ് മാസം ബി​ഗ് ടിക്കറ്റിലൂടെ 20 മില്യൺ ദിർഹമാണ് സമ്മാനമായി നേടാനാകുക. ജൂൺ 3-ന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു ഭാ​ഗ്യശാലി ഈ സമ്മാനം നേടും. അതേ ദിവസം തന്നെ അഞ്ച് ബോണസ് വിജയികൾ 150,000 ദിർഹം നേടും.

മാത്രമല്ല ആഴ്ച്ച നറുക്കെടുപ്പുകളിലൂടെ അഞ്ച് വിജയികൾക്ക് ഓരോ ആഴ്ച്ചയും 50,000 ദിർഹം വീതം നേടാം. അതായത് മെയ് മാസം മൊത്തം 20 വിജയികളാണ് ആഴ്ച്ച നറുക്കെടുപ്പുകളിലൂടെ സമ്മാനം നേടുക.

ഇതോടൊപ്പം തന്നെ The Big Win Contest ഈ മാസം നടക്കും. മെയ് 1-നും 25-നും ഇടയ്ക്ക് ഒറ്റ ഇടപാടിലൂടെ രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ലൈവ് നറുക്കെടുപ്പ് നേരിട്ടു കാണാം. മാത്രമല്ല ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ നാലു പേരുകൾ ജൂൺ ഒന്നിന് പ്രഖ്യാപിക്കും. ഇവർക്ക് 20,000 ദിർഹം മുതൽ 150,000 ദിർഹം വരെ സമ്മാനവും നേടാം.

Dream Car പ്രൊമോഷനും മെയ് മാസം സജീവമാണ്. BMW M440i ആണ് ബി​ഗ് ടിക്കറ്റിലൂടെ നേടാനാകുക. ജൂൺ മൂന്നിനാണ് നറുക്കെടുപ്പ്. അടുത്ത മാസത്തേക്കായി നിസ്സാൻ പട്രോളും തയാറായിട്ടുണ്ട്.

ടിക്കറ്റുകൾ വാങ്ങാൻ സന്ദർശിക്കാം: www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ എത്താം.

The weekly E-draw dates:

Week 1: 1st – 7th May & Draw Date – 8th May (Thursday)

Week 2: 8th – 14th May & Draw Date – 15th May (Thursday)

Week 3: 15th – 21st May & Draw Date- 22nd May (Thursday)

Week 4: 22nd – 31st May & Draw Date- 1st June (Sunday)

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *