Posted By user Posted On

ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തൽ പ്രാബല്യത്തിൽ; സ്ഥീരികരിച്ച് ഇന്ത്യ

വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. വാർത്താ സമ്മേളനത്തിൽ പ്രതിരോധ വകുപ്പ് സെക്രട്ടറി വിക്രം മിസ്രിയാണ് വെടിനിർത്തൽ വിവരം അറിയിച്ചത്. അതിർത്തിയിൽ പാകിസ്താൻ നിരന്തരം പ്രകോപനം തുടരുന്നുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി. 26 ഇടങ്ങളിൽ ആക്രമണശ്രമം ഉണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. വൻ പ്രഹരശേഷിയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് നിയന്ത്രണ രേഖയിൽ പ്രകോപനമുണ്ടായത്. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും ആക്രമണമുണ്ടായെന്നും പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പഞ്ചാബ് എർബേസിൽ ഉപയോഗിച്ചത് അതിവേഗ മിസൈലാണ്. അന്താരാഷ്ട്രവ്യോമപാത പാത പാകിസ്താൻ ദുരുപയോഗം ചെയ്‌തെന്നും വാർത്താസമ്മേളനത്തിൽ മേധാവിമാർ വ്യക്തമാക്കി. കേണൽ സോഫിയാ ഖുറേഷിയും വിങ് കമാൻഡർ വ്യോമികാ സിങും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചേർന്നാണ് വാർത്താസമ്മേളനം നടത്തിയത്.

വെടിനിർത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സമ്പൂർണവും അടിയന്തരവുമായ വെടിനിർത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചെന്നാണ് ട്രംപ് അറിയിച്ചിരുന്നു. അമേരിക്ക ഇടപെട്ട് നടത്തിയ നയതന്ത്രചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ ധാരണയായതെന്നും ട്രംപ് പ്രഖ്യാപിച്ചു. പ്രായോഗിതയും ബുദ്ധിശക്തിയും പ്രദർശിപ്പിച്ചതിന് ട്രംപ് ഇരുരാജ്യങ്ങളേയും അഭിനന്ദിക്കുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *