
യാത്രക്കാരുമായി പറന്നതിന് തൊട്ടുപിന്നാലെ വിമാനത്തിലെ ശുചിമുറികള്‍ തകരാറിലായി; വഴിതിരിച്ചുവിട്ടു
ശുചിമുറി തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു. ടൊറന്റോയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്കാണ് വഴിതിരിച്ചുവിട്ടത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ഐ188 വിമാനത്തിലെ ചില ശുചിമുറികള്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നെന്ന് എയര്‍ലൈനുമായി ബന്ധപ്പെട്ട സ്രോതസുകള്‍ വെളിപ്പെടുത്തി. രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ശുചിമുറി തകരാര്‍ സംഭവിക്കുന്നത്. വിമാനത്തിലെ ശുചിമുറി തകരാര്‍ മൂലം മാര്‍ച്ച് ആറിന് എയര്‍ ഇന്ത്യയുടെ ചിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എഐ126 വിമാനവും വഴിതിരിച്ചുവിട്ടിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)