Posted By user Posted On

വേ​ഗം കു​റ​ഞ്ഞതിന് മുട്ടൻ പണി! യുഎഇയിൽ പി​ഴ ല​ഭി​ച്ച​ത്​ നാ​ലു​ല​ക്ഷം പേ​ർ​ക്ക്​

അ​തി​വേ​ഗ പാ​ത​യി​ൽ വേ​ഗം കു​റ​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് അ​ബൂ​ദ​ബി​യി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർഷം പി​ഴ ല​ഭി​ച്ച​ത്​ 4,09,059 പേ​ർക്ക്. യു.​എ.​ഇ​യി​ലു​ട​നീ​ളം ക​ഴി​ഞ്ഞ വ​ർ​ഷം ട്രാ​ഫി​ക്​ പി​ഴ ല​ഭി​ച്ച​ത്​ 4,09,305 പേ​ർ​ക്കാ​ണ്. ഇ​തി​ൽ 99 ശ​ത​മാ​ന​വും അ​ബൂ​ദ​ബി​യി​ലാ​ണ്​. 2023ൽ 3,00,147 ​നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് യു.​എ.​ഇ​യി​ൽ റി​പ്പോ​ർട്ട് ചെ​യ്ത​ത്. 2023നെ ​അ​പേ​ക്ഷി​ച്ച് 2024ൽ 1.09 ​ല​ക്ഷ​ത്തി​ലേ​റെ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ദു​ബൈ​യി​ൽ 192ഉം ​ഷാ​ർജ​യി​ൽ 41ഉം ​റാ​സ​ൽഖൈ​മ​യി​ൽ ആ​റും ഉ​മ്മു​ൽ ഖു​വൈ​നി​ൽ നാ​ലും അ​ജ്മാ​നി​ൽ മൂ​ന്നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്.ഫു​ജൈ​റ​യി​ൽ ഒ​രു നി​യ​മ​ലം​ഘ​നം പോ​ലും റി​പ്പോ​ർട്ട് ചെ​യ്തി​ട്ടി​ല്ല. 400 ദി​ർഹ​മാ​ണ് കു​റ​ഞ്ഞ വേ​ഗ​പ​രി​ധി ലം​ഘി​ക്കു​ന്ന​തി​നു ചു​മ​ത്തു​ന്ന പി​ഴ​ത്തു​ക. ഇ​ട​ത്തേ ലൈ​നു​ക​ളി​ൽ സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി കു​റ​ഞ്ഞ വേ​ഗ​ത്തി​ൽ പോ​വു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ല​ത്തേ അ​റ്റ​ത്തെ ലൈ​നു​ക​ളി​ലൂ​ടെ പോ​വ​ണ​മെ​ന്നാ​ണ് നി​യ​മം. ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് റോ​ഡി​ലെ (ഇ311) ​മ​ണി​ക്കൂ​റി​ൽ 120 കി​ലോ​മീ​റ്റ​റെ​ന്ന കു​റ​ഞ്ഞ വേ​ഗ​പ​രി​ധി ക​ഴി​ഞ്ഞ മാ​സം ഒ​ഴി​വാ​ക്കി​യി​രു​ന്നു.ഗ​താ​ഗ​ത സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വ​ലി​യ ലോ​റി​ക​ളു​ടെ നീ​ക്കം സു​ഗ​മ​മാ​ക്കു​ന്ന​തി​ൻറെ​യും ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി അ​റി​യി​ച്ചു. കു​റ​ഞ്ഞ വേ​ഗ​പ​രി​ധി 120 കി​ലോ​മീ​റ്റ​റെ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർഡു​ക​ളും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പ​ര​മാ​വ​ധി വേ​ഗ​പ​രി​ധി മ​ണി​ക്കൂ​റി​ൽ 140 കി​ലോ​മീ​റ്റ​റാ​യി തു​ട​രും. 2023 ഏ​പ്രി​ലി​ലാ​യി​രു​ന്നു ഇ 311​ൽ കു​റ​ഞ്ഞ വേ​ഗ​പ​രി​ധി 120 കി​ലോ​മീ​റ്റ​റാ​യി നി​ശ്ച​യി​ച്ച​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *