
ഖത്തറില്‍ മെട്രാഷ് ആപ്പ് വഴി കുറ്റകൃത്യങ്ങളും സംശയാസ്പദമായ പ്രവര്‍ത്തനങ്ങളും എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം? അറിയാം കൂടുതല്‍
ദോഹ: ഖത്തറില്‍ മെട്രാഷ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കുറ്റകൃത്യങ്ങളും സംശയാസ്പദമായ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന രീതി വ്യക്തമാക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് (CEID) സുരക്ഷാ വിവരങ്ങള്‍ വേഗത്തിലും എളുപ്പത്തിലും എത്തിക്കുന്നതിന് മെട്രാഷിലൂടെ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ കഴിയും. അജ്ഞാതമായി ആരാണെന്ന് അറിയിക്കാതെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാവും.
കുറ്റകൃത്യങ്ങളും സംശയാസ്പദമായ പ്രവര്‍ത്തനങ്ങളും എങ്ങനെ റിപ്പോര്‍ട്ട് ചെയ്യേണ്ട രീതി:
- നിങ്ങളുടെ ഫോണ്‍ ഉപയോഗിച്ച് മെട്രാഷ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം
- പ്രധാന മെനുവില്‍ നിന്ന്, ‘സെക്യൂരിറ്റി’ ഐക്കണില്‍ ക്ലിക്കുചെയ്യുക,
- തുടര്‍ന്ന് ‘സെക്യൂരിറ്റി കംപ്ലയിന്റ്’ എന്ന് പറയുന്ന ബട്ടണിലേക്ക് നാവിഗേറ്റ് ചെയ്യുക.
- ‘ഡിപ്പാര്‍ട്ട്മെന്റ്’ എന്ന് ലേബല്‍ ചെയ്തിരിക്കുന്ന ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് താഴേക്ക് സ്ക്രോള്‍ ചെയ്ത് ‘കമ്മ്യൂണിറ്റി സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ്’, ‘ക്യാപിറ്റല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ്’ എന്നിവയ്ക്കിടയിലുള്ള ‘സിഐഡി’ എന്ന് പറയുന്ന ആറാമത്തെ ഓപ്ഷന് തിരഞ്ഞെടുക്കുക.
- ‘വിവരങ്ങള്‍ നല്‍കുക’ എന്ന ഓപ്ഷന് തിരഞ്ഞെടുത്ത് ‘ആപ്ലിക്കേഷന്‍ ടൈപ്പ്’ എന്ന് ലേബല്‍ ചെയ്തിരിക്കുന്ന ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ അഭ്യര്‍ത്ഥനയുടെ തരം വ്യക്തമാക്കുക.
- ദൃശ്യമാകുന്ന ലിസ്റ്റില്‍ നിന്ന് നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന കുറ്റകൃത്യത്തിന്റെ തരം തിരഞ്ഞെടുക്കുക; വാഹനം, വ്യക്തി, സൗകര്യം, താമസസ്ഥലം എന്നിവയെക്കുറിച്ചുള്ള സംശയം, അല്ലെങ്കില്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
- നിങ്ങളുടെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പൊതുവായ വിവരണം നല്‍കാനും, നിങ്ങള്‍ എടുത്തിട്ടുള്ള ഫോട്ടോ അപ്ലോഡ് ചെയ്യാനും കഴിയും. ഇന്ററാക്ടീവ് മാപ്പിലൂടെ വിലാസം/ അഡ്രസ്സ് നല്‍കാനും, അഭിപ്രായങ്ങള്‍ ചേര്‍ക്കാനും, ആവശ്യമെങ്കില്‍ ഒരു ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും നല്‍കാനും കഴിയും.
- ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം, നല്കിയ ഡാറ്റ സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടുന്ന ചെക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് നിങ്ങളുടെ റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ ‘നെക്സ്റ്റ്’ അമര്‍ത്തുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)