
യുഎഇയിൽ കപ്പലിൽ തീപിടിത്തം; 10 നാവികരെ രക്ഷപ്പെടുത്തി
കടലിൽവെച്ച് തീപിടിച്ച കപ്പലിൽനിന്ന് 10 ഏഷ്യൻ വംശജരായ നാവികരെ രക്ഷപ്പെടുത്തി നാഷനൽ ഗാർഡ്. വാണിജ്യ കപ്പലിനാണ് വ്യാഴാഴ്ച തീപിടിത്തമുണ്ടായത്. തുടർന്ന് പ്രത്യേക സംഘത്തിൻറെ നേതൃത്വത്തിൽ അതിവേഗ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
കപ്പലിലെ മുഴുവൻ ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തീപിടിത്തം സംബന്ധിച്ച് വിവരം ലഭിച്ചയുടൻ സുരക്ഷ മാനദണ്ഡങ്ങൾ അനുസരിച്ച് ഇടപെട്ടതായി നാഷനൽ ഗാർഡ് അറിയിച്ചു. നാഷനൽ സെർച് ആൻഡ് റെസ്ക്യൂ സെൻററും നാഷനൽ ഗാർഡിൻറെ കോസ്റ്റ് ഗാർഡ് സംഘത്തോടൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സമുദ്ര മേഖലയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ജീവരക്ഷക്കും സാമൂഹിക സുരക്ഷക്കും അടിയന്തര സന്ദർഭങ്ങളിൽ അതിവേഗം ഇടപെടുന്നതിനും സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഇടപെട്ടതെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)