
തൊഴിൽ തട്ടിപ്പിനിരയായി ഖത്തറിൽ കുടുങ്ങിയ ഇന്ത്യൻ വനിതകൾ നാട്ടിലേക്ക് മടങ്ങി
ദോഹ: തൊഴിൽ തട്ടിപ്പിനിരയായി ഖത്തറിൽ കുടുങ്ങിയ ആറ് ഇന്ത്യൻ വനിതകൾ എംബസി സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ എംബസി അധികൃതർ സാമൂഹിക മാധ്യമ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ആന്ധ്ര സ്വദേശികളായ ആറു വനിതകളാണ് നാട്ടിലെ ഏജന്റിന്റെ തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയത്. ഹോം കെയർ സർവീസ് ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച ഇവരെ മറ്റു ജോലിക്കായി നിയോഗിച്ചതോടെയാണ് തട്ടിപ്പിനിരയായതായി മനസ്സിലാക്കിയത്. എംബസിയെ സമീപച്ചതോടെ നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുകയായിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)