Posted By user Posted On

കുട്ടികളുടെ ടൂത്ത് പേസ്റ്റ് സുരക്ഷിതമാണോ? അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്

ദന്താരോഗ്യത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് നമ്മൾ. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ. കുട്ടികളുടെ വയസിനനുസരിച്ചുള്ള ടൂത്ത്‌പേസ്റ്റുകളാണ് പലപ്പോഴും മാതാപിതാക്കൾ വാങ്ങിനൽകാറുള്ളത്. എന്നാൽ നാം സുരക്ഷിതമെന്ന് കരുതി വാങ്ങി നൽകുന്ന പല ടൂത്ത് പേസ്റ്റുകളിലും അപകടരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടാണ് ദി ഗാർഡിയൻ പുറത്ത് വിട്ടിരിക്കുന്നത്.

ജനപ്രിയ ടൂത്ത് പേസ്റ്റ് ബ്രാൻഡുകളിൽ ലെഡ്, ആർസെനിക്, മെർക്കുറി തുടങ്ങിയ അപകടകരമായ ഘനലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനറിപ്പോർട്ട് പറയുന്നു. ഇവ കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും ‘ലെഡ് സേഫ് മാമ’ യുടെ കണ്ടെത്തലില്‍ പറയുന്നു . 51 വ്യത്യസ്ത ടൂത്ത് പേസ്റ്റുകളും പൽപ്പൊടി ബ്രാൻഡുകളിലുമാണ് ‘ലെഡ് സേഫ് മാമ’ പഠനം നടത്തിയത്. ഇതിൽ 90 ശതമാനം ഉൽപ്പന്നങ്ങളിലും ലെഡിന്റെ അംശങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

65 ശതമാനം ഉൽപ്പനങ്ങളിൽ ആർസെനിക്കിന്റെ അംശങ്ങളും കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.ഈ രാസവസ്തുക്കൾ ചെറിയ അളവിൽ പോലും ശരീരത്തിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. എന്നാൽ ഇതിൽ ഏറ്റവും ആശങ്കപ്പെടുത്തുന്നത് കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച ടൂത്ത്‌പേസ്റ്റുകളിൽ 47 ശതമാനം എണ്ണത്തിലും മെർക്കുറിയുടെയും 35 ശതമാനത്തിൽ കാഡ്മിയവും അടങ്ങിയിട്ടുണ്ടെന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ലെഡ് കുട്ടികളുടെ ശരീരത്തിലെത്തിയാൽ തലച്ചോറിന് തകരാറുകൾ വരുത്തുകയും, വൃക്കകളെ ദോഷകരമായി ബാധിക്കുകയും, ഹൃദ്രോഗം ഉണ്ടാക്കുകയും ചെയ്യും. ലെഡ്, മെർക്കുറി, കാഡ്മിയം, ആർസെനിക് എന്നിവയെല്ലാം അർബുദത്തിനും കാരണമാകും.

നാം ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് സുരക്ഷിതമാണോ എന്ന് എപ്പോഴും പരിശോധിക്കുക.ഏത് ടൂത്ത്പേസ്റ്റ് തെരഞ്ഞെടുക്കുന്ന സമയത്തും അതില്‍ അടങ്ങിയിരിക്കുന്ന ചേരുവകള്‍ പരിശോധിക്കുക.ലോഹ നിറമുള്ള അഡിറ്റീവുകൾ അടങ്ങിയ ടൂത്ത് പേസ്റ്റ് ഒഴിവാക്കുക. കൂടാതെ ദന്തരോഗവിദഗ്ധന്‍ നിര്‍ദേശിക്കുന്ന ഫലപ്രദവും ദോഷകരമായ വസ്തുക്കളില്ലാത്തതുമായ ബ്രാൻഡുകൾ തെരഞ്ഞെടുക്കാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *