
രണ്ടര കോടി പിഴയടച്ച് തിരുത്തലുകൾ പൂർത്തിയാക്കി: തലബാത്ത് സേവനം വീണ്ടും പുനരാരംഭിച്ചു
ദോഹ ∙ ഒരു ആഴ്ചത്തെ വിലക്കിന് ശേഷം ഫുഡ് ഡെലിവറി കമ്പനിയായ തലബാത്ത് (Talabat) ഖത്തറിൽ വീണ്ടും സേവനം പുനരാരംഭിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം കമ്പനിയ്ക്ക് നേരെ നടപടി എടുത്തിരുന്നു .
നിയമലംഘനങ്ങളുടെ പേരിൽ തലബാത്തിന് 11 ലക്ഷം (40 ആയിരം റിയാൽ) (ഏകദേശം 2.6 കോടി രൂപ) പിഴയും ചുമത്തിയിരുന്നു. ആവശ്യമായ തിരുത്തൽ നടപടികൾ പൂർത്തിയാക്കിയതിനെ തുടർന്ന് കമ്പനിയ്ക്ക് സേവനം പുനരാരംഭിക്കാൻ അനുമതി നൽകിയാതായി മന്ത്രാലയം അറിയിച്ചു.
• തെറ്റായോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങൾ ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിൽ ഉൾപ്പെടുത്തി.
• ഉപഭോക്താക്കളിൽ നിന്ന് അന്യായമായി അധിക പണം ഈടാക്കി
• സേവനദാതാവിന്റെ വ്യക്തമായ ഉറപ്പ് നൽകാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ ആയിരുന്നു കണ്ടെത്തിയത്
ഭാവിയിൽ ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുന്ന കമ്പനികളോട് കർശന നടപടി സ്വീകരിക്കുമെന്നു തന്നെയാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉപഭോക്താക്കളുടെ വിശ്വാസം ഉറപ്പാക്കാനും വിപണിയിലെ നീതിയുറപ്പാക്കാനും ഇത്തരം നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
AppStore https://apps.apple.com/in/app/talabat-food-grocery-more/id451001072
playstore https://play.google.com/store/apps/details?id=com.talabat&pcampaignid=web_share
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
https://www.pravasivarthakal.in/2025/09/16/job-vacancy-in-qatar-10/
Comments (0)