
ടേക്ക് ഹാർട്ട് സിറിയ: ഖത്തറിൽ നിന്ന് 45 കോടി റിയാലിന്റെ ജീവകാരുണ്യ സഹായം
ഡമാസ്കസ്: സിറിയയിലെ ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ പകരാൻ ഖത്തർ മനുഷ്യാവകാശ സഹകരണവുമായി മുന്നോട്ട്. ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (QRCS)യും സിദ്ര മെഡിസിനും ചേർന്ന് “ടേക്ക് ഹാർട്ട് സിറിയ” പദ്ധതിയുടെ ഭാഗമായി 45 കോടി ഖത്തർ റിയാൽ മൂല്യമുള്ള (ഏകദേശം 90 ടൺ) മെഡിക്കൽ സഹായം സിറിയയിലെത്തിച്ചു.
ഖത്തർ അമീരി എയർഫോഴ്‌സ് വിമാനത്തിലൂടെ 12 ടൺ ആധുനിക മെഡിക്കൽ ഉപകരണങ്ങളാണ് എത്തിച്ചത്.ഇതിനു പുറമെ, ദോഹയിൽ നിന്നു പുറപ്പെട്ട മൂന്ന് കാരവാനുകളും സൗദി അറേബ്യയും ജോർദാനും വഴി സിറിയയിലെത്തി. ഇവയിൽ 78 ടൺ മെഡിക്കൽ ഉപകരണങ്ങളും സാമഗ്രികളും അടങ്ങിയിരുന്നു.
QRCS പ്രസിഡന്റ് യൂസഫ് ബിൻ അലി അൽ ഖാത്തറും സെക്രട്ടറി ജനറൽ ഫൈസൽ മുഹമ്മദ് അൽ എമാദിയും ഉൾപ്പെട്ട സംഘമാണ് ഡമാസ്കസിൽ നേരിട്ടെത്തി സഹായം കൈമാറിയത്.
സിറിയൻ ആരോഗ്യ മന്ത്രാലയവും സിറിയൻ അറബ് റെഡ് ക്രസന്റും (SARCS) സഹകരിച്ചാണ് ഈ മഹത്തായ സഹായ ദൗത്യം നടപ്പിലാക്കിയത് . ജനങ്ങളുടെ ആരോഗ്യവും ആശുപത്രികളുടെ സേവന ശേഷിയും മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)