
പ്രവാസികളെ.. ‘പ്രവാസി രക്ഷാ ഇൻഷുറൻസ് പദ്ധതി’യെ കുറിച്ച് അറിയാമോ ? കുറഞ്ഞ ചെലവിൽ നിങ്ങൾക്കും കുടുംബാംഗങ്ങൾക്കും മികച്ച സുരക്ഷ ഉറപ്പാക്കുന്നു
പ്രവാസികൾക്കായി നിരവധി ക്ഷേമ പദ്ധതികൾ നോർക്ക ഒരുക്കിയിട്ടുണ്ട്. . ഇതിൽ പ്രാവസികൾക്ക് ഏറ്റവും കൂടുതൽ ഉപയോഗപ്രദമായ ഒന്നാണ് പ്രവാസി രക്ഷാ ഇൻഷുറൻസ്. പ്രവാസികൾക്കും അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് സംരക്ഷണം ഏർപ്പെടുത്തുന്ന പദ്ധതിയാണിത്. ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയിൽ എങ്ങനെ അംഗമാകാം?
18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം താമസിയ്ക്കുന്ന കുടംബാംഗങ്ങൾക്കുമാണ് പ്രവാസി രക്ഷ ഇൻഷുറൻസ് ലഭിക്കുന്നത്. പദ്ധതിയിൽ അംഗമായിരിക്കുന്നവർക്ക് ഒരു ലക്ഷം രൂപയുടെ ചികിത്സാച്ചെലവ് ലഭിക്കും. കൂടാതെ 13 ഗുരുതര രോഗങ്ങൾക്കും പദ്ധതിയിലൂടെ ചികിത്സാച്ചെലവ് ലഭിയ്ക്കും. ഇതിനായി പ്രവാസികൾ പ്രതിവർഷം നൽകേണ്ടത് 550 രൂപ മാത്രമാണ് ഈ പദ്ധതിയിൽ പ്രവാസികൾക്ക് നേരിട്ട് അംഗമാകാം.നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org-ലെ സേവന വിഭാഗത്തിലെ പ്രവാസി ഐഡി കാർഡ് വിഭാഗത്തിൽ നിന്ന് ഓൺലൈനായി നിങ്ങൾക്ക് സ്‌കീമിൽ ചേരാം. ഓൺലൈനായും ഫീസ് അടക്കാവുന്നതാണ്. വിശദമായ വിവരങ്ങൾ നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റിലും [email protected ]എന്ന ഇമെയിൽ വഴിയും ലഭ്യമാണ് 91-417-2770543, 91-471-2770528, 18004253939, 00918802012345 (വിദേശത്ത് നിന്നുള്ള മിസ്ഡ് കോൾ സേവനം).
ഈ പദ്ധതിയിൽ ഓൺലൈൻ വഴിയും അംഗമാകാം നോർക്ക റൂട്ട്സിൻ്റെ വെബ്സൈറ്റ് വഴി പദ്ധതിയിൽ അംഗമാകാൻ അപേക്ഷ നൽകാനുള്ള അവസരമുണ്ട്. പ്രവാസി ഐഡി കാർഡ് ഉള്ളവർക്കാണ് പദ്ധതി പ്രകാരം ഇൻഷുറൻസ് ലഭിയ്ക്കുക. നോർക്ക് വെബ്സൈറ്റിൽ നിന്ന് പ്രവാസി ഐഡി കാർഡ് എന്ന വിഭാഗത്തിലൂടെ തന്നെയാണ് ഇൻഷുറൻസിനും അപേക്ഷ നൽകേണ്ടത്. 91-417-2770543, 91-471-2770528 എന്നീ ഫോൺ നമ്പറുകളിൽ വിവരങ്ങൾ ലഭ്യമാകും. ടോൾ ഫ്രീ, മിസ്ഡ് കോൾ സേവനങ്ങൾക്ക് 18004253939, 00918802012345 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
വിദേശത്തും, പ്രത്യേകിച്ച് ഗൾഫ് മേഖലയിലും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പണിയെടുക്കുന്ന കേരളീയരുടെ ക്ഷേമവും അവർക്കുവേണ്ടുന്ന സഹായങ്ങളും ഉറപ്പുവരുത്തുക, വിദേശത്ത് നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസം, വിദേശ കേരളീയരെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണ് പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ നോർക്ക. വിദേശ മലയാളികൾ ക്ക് വേണ്ടി നൽകുന്ന നോർക്ക ഐഡി കാർഡ്. 18 വയസ്സ് പൂർത്തിയായ, വിദേശത്ത് 6 മാസത്തി ല് കൂടുതൽ ജോലി ചെയ്ത് വരുന്നവർക്ക് 300 രൂപ രജിസ്ട്രേഷൻ ഫീസ് നൽകി കാർഡ് കൈപറ്റാം. മൂന്ന് വർഷമാണു കാലാവധി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)