
ഖത്തറിലെ ‘ലിറ്റിൽ എംപ്ലോയി’; രക്ഷിതാക്കളുടെ ഓഫിസുകൾ സന്ദർശിച്ച് കുട്ടികൾ
little employee കുട്ടികൾക്ക് മാതാപിതാക്കളുടെ തൊഴിലിടങ്ങൾ നേരിൽ കാണാനും തൊഴിൽ അന്തരീക്ഷം മനസ്സിലാക്കാനും അവസരമൊരുക്കി ഖത്തർ ഫൗണ്ടേഷൻ. ഖത്തർ കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഞ്ചാമത് ‘ലിറ്റിൽ എംപ്ലോയി’ പരിപാടിയിൽ ഖത്തർ മ്യൂസിയംസിലെ ജീവനക്കാരുടെ മക്കളാണ് പങ്കെടുത്തത്. ഒരു ദിവസം നീണ്ടുനിന്ന പരിപാടിയിൽ 35 കുട്ടികൾക്ക് തൊഴിൽ നിരീക്ഷണത്തിനും പ്രായോഗിക പരിശീലനത്തിനുമുള്ള അവസരം ലഭിച്ചു.
മാതാപിതാക്കളുടെ തൊഴിൽ ജീവിതം അടുത്തറിയാനും, ജോലിയുടെ പ്രാധാന്യം മനസ്സിലാക്കാനും ഈ പരിപാടി കുട്ടികളെ സഹായിച്ചു. മ്യൂസിയം ഒരുക്കുന്നത് എങ്ങനെയാണ്, പ്രദർശനങ്ങൾ എങ്ങനെയാണ് സംരക്ഷിക്കുന്നത്, സന്ദർശകരുമായി എങ്ങനെ ആശയവിനിമയം നടത്തുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ഇത് ജീവനക്കാരും അവരുടെ കുടുംബങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സഹായകമാകും.
ചെറുപ്പത്തിൽ തന്നെ തൊഴിൽ സംസ്കാരം വളർത്തുന്നതിനും തൊഴിലിനെക്കുറിച്ച് അവബോധം നൽകുന്നതിനും ഇത്തരം പരിപാടികൾ പ്രധാനമാണെന്ന് ഖത്തർ മ്യൂസിയംസ് സിഇഒ മുഹമ്മദ് സാദ് അൽ റുമൈഹി പറഞ്ഞു. യുവതലമുറയ്ക്ക് മ്യൂസിയങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)