Posted By user Posted On

സ്പോൺസറും മലയാളി മാനേജരും ചതിച്ചു; ഖത്തറിലെ ജയിലിൽ കുടുങ്ങി പ്രവാസി മലയാളി, കണ്ണീരോടെ ഭാര്യയും കുഞ്ഞുമക്കളും

ഖത്തറിലെ ജയിലിൽ 15 മാസമായി ദുരിതമനുഭവിക്കുകയാണ് മലപ്പുറം പെരുവള്ളൂർ പാലപ്പെട്ടിപ്പാറ സ്വദേശി സി. അബ്ദുൽ നാസർ. ജയിലിലായതോടെ നാട്ടിലെ വീടും സ്ഥലവും ജപ്തി ഭീഷണിയിലാണ്. ഭാര്യയും മൂന്ന് ചെറിയ കുട്ടികളുമടങ്ങുന്ന കുടുംബത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ് നാസർ.മോചനത്തിന് ഇടപെടൽ ആവശ്യപ്പെട്ടു ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിട്ടുണ്ട്

12 വർഷം മുൻപ് ഖത്തറിൽ കൺസ്ട്രക്ഷൻ ബിസിനസ് തുടങ്ങി സാമ്പത്തികമായി നല്ല നിലയിലായിരുന്ന നാസറിൻ്റെ ജീവിതം ഒരു വർഷം മുൻപാണ് കീഴ്മേൽ മറിഞ്ഞത്. തൻ്റെ സ്പോൺസറും മലയാളിയായ മാനേജരും ചേർന്ന് ലാഭം പങ്കിടാമെന്ന് പറഞ്ഞ് കമ്പനി ഏറ്റെടുത്തു. പിന്നീട് അവർ കമ്പനിയുടെ ബാധ്യതകൾ ഒന്നും തീർക്കുകയോ ലാഭവിഹിതം നൽകുകയോ ചെയ്തില്ല. കമ്പനിയുടെ നിയമപരമായ ഉടമ നാസർ ആയതുകൊണ്ട് നിയമക്കുരുക്കിൽപ്പെട്ടത് അദ്ദേഹമാണ്. തുടർന്ന് 15 മാസം മുൻപ് അറസ്റ്റിലായി ജയിലിലടക്കപ്പെട്ടു.

പ്രശ്നങ്ങൾ പരിഹരിക്കാനായി 20 ലക്ഷം രൂപ വാങ്ങി പറ്റിച്ച ഒരു സംഘത്തിൻ്റെ ചതിയിലും നാസർ വീണു. ഇതിനോടകം 90 ലക്ഷം രൂപയുടെ കടബാധ്യതകൾ തീർക്കാൻ സ്വന്തം വീടും സ്ഥലവും പണയം വെക്കേണ്ടി വന്നു.

ജയിലിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ ജീവനക്കാരുടെ ശമ്പളവും സർക്കാരിലേക്കുള്ള പിഴകളും അടക്കം വലിയൊരു തുക ഇനിയും ആവശ്യമാണ്. നാസറിൻ്റെ നിരപരാധിത്വം അധികാരികൾക്ക് ബോധ്യപ്പെട്ടതിനാൽ, കടബാധ്യതകൾ തീർത്ത് പുറത്തിറങ്ങിയാൽ ബിസിനസ് വീണ്ടും തുടങ്ങാൻ അവർ സഹായിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

ഒരു കാലത്ത് നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നാസർ, ഇന്ന് സഹായം തേടി കാത്തിരിക്കുകയാണ്. നാസറിനെ ഈ ദുരിതത്തിൽ നിന്ന് രക്ഷിക്കാൻ നമുക്കും പങ്കാളികളാകാം.

സഹായിക്കാൻ താൽപര്യമുള്ളവർക്ക് ഈ വിവരങ്ങൾ ഉപയോഗിക്കാം:

ജി-പേ നമ്പർ: 9895536598 (ഷഹനാസ് കരുമ്പിൽ)

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

പേര്: ഷഹനാസ് കരുമ്പിൽ

ബാങ്ക്: കേരള ഗ്രാമീൺ ബാങ്ക്, കാടപ്പടി ബ്രാഞ്ച്, മലപ്പുറം

അക്കൗണ്ട് നമ്പർ: 40667101111765

ഐ.എഫ്.എസ്.സി. കോഡ്: കെഎൽജിബി0040667

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *