
ജനങ്ങളുടെ ആരോഗ്യം മുഖ്യം! 148 കിലോഗ്രാം കേടായ ഉത്പന്നങ്ങൾ നശിപ്പിച്ചു, ഖത്തറിൽ വൻ പരിശോധന
food quality checks പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാൻ ഖത്തറിലെ അൽ വക്ര മുനിസിപ്പാലിറ്റിയിൽ നടത്തിയ പരിശോധനയിൽ 148 കിലോഗ്രാം കേടായ ഭക്ഷ്യോത്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഒരാഴ്ചയ്ക്കിടെ വിവിധ ഭക്ഷണശാലകളിലും മത്സ്യ മാർക്കറ്റുകളിലുമായി 1812 പരിശോധനകളാണ് നടത്തിയത്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏകദേശം 5750 കിലോഗ്രാം മത്സ്യങ്ങളും പരിശോധിച്ചു.
നിയമലംഘനം നടത്തിയ ഏഴ് സ്ഥാപനങ്ങൾക്കെതിരെ 1990-ലെ നിയമം നമ്പർ (8) അനുസരിച്ച് നടപടി സ്വീകരിച്ചു. ഉപഭോക്തൃ സംരക്ഷണത്തിനും നഗരത്തിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ പരിശോധനകൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)