Posted By Editor Editor Posted On

ഖത്തറിൽ കാലഹരണപ്പെട്ട വാഹന രജിസ്ട്രേഷൻ പുതുക്കൽ കാലാവധി ദീർഘിപ്പിച്ചു

ദോഹ ∙ കാലഹരണപ്പെട്ട വാഹന രജിസ്ട്രേഷൻ (ഇസ്തിമാര) പുതുക്കുന്നതിനുള്ള ഗ്രേസ് പീരിയഡ് ഖത്തർ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ദീർഘിപ്പിച്ചു. 2007-ലെ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 11 പ്രകാരമുള്ള 30 ദിവസത്തെ കാലാവധി, ഇനി കൂടുതൽ 60 ദിവസം (2025 ഓഗസ്റ്റ് 28 മുതൽ) ആയിരിക്കും എന്ന് അധികൃതർ അറിയിച്ചു.

🖌️രജിസ്ട്രേഷൻ പുതുക്കാൻ അധിക സമയം അനുവദിച്ചത് പിഴകളും ശിക്ഷകളും ഒഴിവാക്കുന്നതിനായാണ്.
🖌️ പുതുക്കുന്നതിന് മുമ്പ് ഫാഹസ് പരിശോധന സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവ സാധുവായിരിക്കണം.
🖌️ ട്രാഫിക് പിഴകൾ തീർപ്പാക്കിയത് ശേഷം മാത്രമേ പുതുക്കൽ സാധ്യമാകൂ.

താഴെ പറയുന്ന മാർഗങ്ങളിലൂടെ രജിസ്റ്റർ ചെയ്യാം
• മെട്രാഷ് 2 ആപ്പ്
• മന്ത്രാലയത്തിന്റെ ഇ-സർവീസ് പോർട്ടൽ
• ട്രാഫിക് ഡിപ്പാർട്മെന്റ് ഓഫീസുകൾ
• WOQOD സ്റ്റേഷനുകൾ വഴിയും സേവനം ലഭിക്കും. പുതുക്കിയ ഇസ്തിമാര QPost മുഖേന വീടിലെത്തിക്കാനും സൗകര്യമുണ്ട്.

*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ

https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *