Posted By Editor Editor Posted On

ഹമദ് എയർപോർട്ടിൽ ഇറങ്ങുന്നവർ ശ്രദ്ധിക്കുക: യാത്ര എളുപ്പമാക്കാൻ 5 നിർദ്ദേശങ്ങൾ

അവധികൾക്ക് ശേഷം ഖത്തറിൽ തിരിച്ചെത്തുന്ന യാത്രക്കാർക്കായി , ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (HIA) സുന്ദരവും സുതാര്യവുമായ അനുഭവം ഉറപ്പാക്കാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

നിർദ്ദേശങ്ങൾ:
• കാർ പാർക്കിംഗ് & പിക്കപ്പ്:
കാർബ്സൈഡ് പാർക്കിംഗിൽ വാഹനം നിർത്തുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷിതമായി യാത്രക്കാരെ സ്വീകരിക്കാൻ, പാർക്കിംഗ് ഏരിയകൾ അല്ലെങ്കിൽ നിർദ്ദിഷ്ട പിക്കപ്പ് സോണുകൾ ഉപയോഗിക്കണം.
• റൈഡ്-ഹെയ്ലിംഗ് & മെട്രോ:
Uber, Karwa പോലുള്ള റൈഡ്-ഹെയ്ലിംഗ് സേവനങ്ങൾ മെറ്റ്രോപ്ലെക്സ് ഏരിയയിൽ ലഭ്യമാണ്. കൂടാതെ ദോഹ മെട്രോവുമായുള്ള ഇൻഡോർ കണക്ടിവിറ്റി വഴി യാത്രക്കാർക്ക് നഗരത്തിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാണ്.
• ഓദ്യോഗിക ടാക്സിയും ബസ്സും:
അറൈവൽ ഹാളിന്റെ പ്രത്യേക ഏരിയകളിൽ നിന്ന് അധികൃതർ അംഗീകരിച്ച ടാക്സി, ബസ് സേവനങ്ങൾ ലഭ്യമാണ്. കൂടാതെ കാർ റെന്റൽ, ലിമോസീൻ, വാലെറ്റ് സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.


• ബാഗേജ് കൈകാര്യം:
വലിയ സാധനങ്ങൾ (സ്റ്റോളർ, വീൽചെയർ തുടങ്ങിയവ) പ്രത്യേക ബാഗേജ് ബെൽറ്റുകളിലാണ് ലഭിക്കുക. സാവധാനം കൈകാര്യം ചെയ്യേണ്ട സാധനങ്ങൾ ഹാർഡ് ഷെൽ ലഗേജിൽ കൊണ്ടുപോകാണ് നിർദ്ദേശം . നഷ്ടപ്പെട്ട സാധനങ്ങൾക്കായി ബാഗേജ് സർവീസ് ഓഫീസ് സമീപിക്കാം.
• E-Gates മുഖേന വേഗത:
കുട്ടികളുള്ള കുടുംബങ്ങൾക്കും മറ്റു യാത്രക്കാർക്കും E-Gates വഴി പെട്ടെന്ന് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം.

*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ

https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *