
കടുക് പൊട്ടിച്ച് കറികൾ താളിക്കാറുണ്ടോ? ഈ ആരോഗ്യ കാര്യങ്ങൾ അറിയാതെ പോകരുത്!
കടുകും ജീരകവും ഉലുവയും ഇഞ്ചിയും വെളുത്തുള്ളിയും ഉണക്കമുളകും കറിവേപ്പിലയുമൊക്കെ ഇത്തരത്തില്‍ താളിച്ച് കറിയിലേക്ക് അവസാനം ചേര്‍ക്കും. കറിക്ക് രുചിയും മണവും കൂട്ടാന്‍ മാത്രമല്ല ആരോഗ്യത്തിനും ഇത് വളരെ നല്ലതാണെന്ന് അറിയാമോ?
വെളിച്ചെണ്ണയും കടുകെണ്ണയും നെയ്യും സൂര്യകാന്തി എണ്ണയുമെല്ലാം ഇത്തരത്തില്‍ താളിക്കാന്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാറുണ്ട്. പച്ചക്കറികളിലും പരിപ്പിലും പയറിലുമെല്ലാമുള്ള ചില ഫാറ്റ് സോല്യുബിള്‍ വൈറ്റമിനുകള്‍ ശരീരം ശരിയായി വലിച്ചെടുക്കുന്നതിന് കൊഴുപ്പ് ആവശ്യമാണ്. താളിക്കുന്ന എണ്ണയും നെയ്യുമെല്ലാം ഇതിന് സഹായിക്കുന്നു. ഇത്തരം വൈറ്റമിനുകള്‍ ശരിയായി സംസ്കരിക്കാനും താളിക്കല് ശരീരത്തെ സഹായിക്കും.
താളിക്കുമ്പോള്‍ ചേര്‍ക്കുന്ന കറിവേപ്പില, ജീരകം, ഉലുവ, കടുക് തുടങ്ങിയവയെല്ലാം നിരവധി ഔഷധ ഗുണങ്ങളുള്ളതാണ്. മഞ്ഞളിലെ കുര്‍ക്കുമിനും കുരുമുളകിലെ പൈപ്പറിനുമൊക്കെ നഷ്ടമാകാതെ കറികളിലെത്താന് താളിക്കുന്നത് സഹായിക്കും. ശരീരത്തിന്റെ മെറ്റബോളിസത്തെ ഇത് പരിപോഷിപ്പിക്കും.
താളിക്കുമ്പോള്‍ ഉപയോഗിക്കുന്ന ചേരുവകളും അവയുടെ ആരോഗ്യഗുണങ്ങളും ഇനി പറയുന്നു
1. കടുക്
വൈറ്റമിന്‍ എ, ഇ, ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, മഗ്നീഷ്യം, സെലീനിയം എന്നിവയെല്ലാം കടുകില്‍ അടങ്ങിയിരിക്കുന്നു. ഇതിന്റെ ആന്റി ഇന്ഫ്ളമേറ്റററി ഗുണങ്ങള്‍ ആസ്മ, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്ക് ശമനമുണ്ടാക്കാനും രക്തസമ്മര്‍ദ്ധം കുറയ്ക്കാനും സഹായിക്കുന്നു. മുടിയെയും ചര്‍മ്മത്തെയും ആരോഗ്യത്തോടെ വയ്ക്കാനും ഇത്തരം വൈറ്റമിനുകള്‍ നല്ലതാണ്.
2. ജീരകം
ജീരകത്തിലുള്ള വൈറ്റമിന്‍ എ, ഇ, ആന്റിഓക്സിഡന്റുകള്‍, കാല്‍സ്യം, അയണ്‍ പോലുള്ള അവശ്യ ധാതുക്കള്‍ എന്നിവയെല്ലാം ദഹനത്തെ മെച്ചപ്പെടുത്തുകയും കൊളസ്ട്രോള്‍ കുറയ്ക്കുകയും കൊഴുപ്പ് കത്തിക്കുകയും രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുകയും ചെയ്യും.
3. കായം
ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ളമേറ്ററി, ഡൈയൂറെറ്റിക് ഗുണങ്ങളുള്ളതാണ് കായം. ഇതും ദഹനത്തെ മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ശ്വാസോച്ഛാസ പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.
4. ഉലുവ
കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനും വയറിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഉലുവ നല്ലതാണ്.
5. കറിവേപ്പില
ഫൈബര്‍, കാല്‍സ്യം, ഫോസ്ഫറസ്, അയണ്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി, വൈറ്റമിന്‍ ഇ എന്നിവയെല്ലാം കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനും അണുബാധകള്‍ തടയുന്നതിനും മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും കറിവേപ്പില സഹായിക്കുന്നു. ഉഴുന്ന്, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളക് പൊടി എന്നിവയും ഓരോ കറിയുടെയും ആവശ്യം അനുസരിച്ച് താളിച്ച് ചേര്‍ക്കാറുണ്ട്.
താളിക്കുമ്പോള്‍ ഈ ചേരുവകള്‍ ചേര്‍ക്കുന്നതിനും ഒരു പ്രത്യേക ക്രമമുണ്ട്. എണ്ണയോ നെയ്യോ ചൂടായ ശേഷം ആദ്യം കടുകോ ഉഴുന്നോ ആണ് ഇടേണ്ടത്. ഇവ പൊട്ടിയാല്‍ മാത്രമേ ഇവയിലെ ആന്റിഓക്സിഡന്റ് ഗുണങ്ങളും ധാതുക്കളും ശരിക്ക് ലഭിക്കൂ. പിന്നീട് ജീരകം ഇട്ട് പൊട്ടിക്കണം. ഇതിന് ശേഷം കായമോ വെളുത്തുള്ളിയോ ചേര്‍ക്കാം. ഇതിന് ശേഷം മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, മുളക്പൊടി പോലുള്ളവ ആവശ്യാനുസരണം ചേര്‍ക്കാം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GFfX6tLxLbyLX53yfBuI4N?mode=ac_t
Comments (0)