
പ്രവാസി മലയാളി ഖത്തറിൽ മരണപ്പെട്ടു: മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ദോഹ: ആലപ്പുഴ കായംകുളം പെരുങ്ങാലം നാടാലക്കൽ താഹ സാറിൻറെ മകൻ മുജീബ് താഹ കുഞ്ഞു (55) ഖത്തറിൽ മരണപ്പെട്ടു. A to Z റെൻറ് എ കാർ ആൻഡ് ഓട്ടോ ഗാരേജ് എന്ന സ്ഥാപനത്തിൽ വർക്ക് ചെയ്യുകയായിരുന്നു .ഇന്ന് വൈകിട്ട് 7.15 ന് തിരുവനന്തപുരത്തേക്ക് പോകുന്ന ഖത്തർ എയർ വേസ് വിമാനത്തിൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കബറടക്കം നാളെ രാവിലെ 7.30 ന് കായംകുളം പുത്തൻ തെരുവ് മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ നടക്കുന്നതാണ്.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും* *അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/GFfX6tLxLbyLX53yfBuI4N?mode=ac_t
Comments (0)