
വാട്സ്ആപ്പിൽ ഇനി കോൾ ഷെഡ്യൂളിംഗ് സൗകര്യം; “നീ എപ്പോഴാണ് ഫ്രീ?” എന്ന ചോദ്യത്തിന് വിട
വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി ഏറെ പ്രയോജനകരമായ പുതിയൊരു ഫീച്ചർ അവതരിപ്പിചിരിക്കുകയാണ് മെറ്റാ. സുഹൃത്തുക്കളുമായോ കുടുംബവുമായോ ഓഫീസ് മീറ്റിംഗ് തുടങ്ങി ഏതുമാകട്ടെ ഇനി മുൻകൂട്ടി കോൾ ഷെഡ്യൂൾ ചെയ്യാം. ഒരുമിച്ച് സംസാരിക്കാൻ സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് ഇത് വലിയൊരു ആശ്വാസമാകും.
പുതിയ ഫീച്ചറിന്റെ പ്രത്യേകതകൾ ഇവയൊക്കെയാണ് .
കോൾ ഷെഡ്യൂളിങ് -കോൾസ് ടാബിൽ പോയി + അമർത്തി ഷെഡ്യൂൾ കോൾ തെരഞ്ഞെടുക്കാം. ഇതിലൂടെ മീറ്റിംഗിനോ കുടുംബ കോളിനോ സമയം മുൻകൂട്ടി നിശ്ചയിക്കാം.
ഇമോജി റിയാക്ഷന് ആൻഡ് ഹാൻഡ് റൈസ് -കോൾ സമയത്ത് കൈ ഉയർത്താനും വിവിധ പ്രതികരണങ്ങൾ അയയ്ക്കാനും കഴിയും.
കോൾ ടാബ് അപ്ഡേറ്റ് -ഷെഡ്യൂൾ ചെയ്ത കോളുകളും മീറ്റിംഗ് ലിങ്കുകളും ഒരേ സ്ഥലത്ത് ലഭ്യമാകും.
പ്രൈവസി ആൻഡ് സേഫ്റ്റി -എല്ലാ കോളുകളും ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് സുരക്ഷിതവുമാണ്
ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന നേട്ടം എന്തെന്നാൽ
കുടുംബത്തിനു വേണ്ടിയും ജോലി ആവശ്യത്തിന്റെയും മീറ്റിംഗുകൾക്ക് പ്രത്യേകം സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന പ്രവാസികൾക്കും ഉദ്യോഗസ്ഥർക്കും ഇത് ഏറെ സഹായകരമാകും. ഒരിക്കൽ ഷെഡ്യൂൾ ചെയ്തു വച്ചാൽ, അതിനായുള്ള റിമൈൻഡർ എല്ലാവർക്കും ലഭിക്കുന്നതായിരിക്കും.
ഒറ്റവാക്കിൽ
വാട്സ്ആപ്പ് ഇനി സന്ദേശങ്ങൾ കൈമാറ്റം ചെയ്യാനുള്ള പ്ലാറ്റ്ഫോം മാത്ര, സ്മാർട്ട് മീറ്റിംഗ് മാനേജർ കൂടിയാണ്.ഈ പുതിയ ഫീച്ചർ ഉപയോഗിക്കാൻ വേണ്ടി നിങ്ങളുടെ വാട്സ്ആപ് അപ്‌ഡേറ്റ് ചെയ്യുക.
https://play.google.com/store/apps/details?id=com.whatsapp&pcampaignid=web_share
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)