Posted By user Posted On

മാലിന്യനിർമ്മാർജ്ജനത്തിൽ മികച്ച പ്രവർത്തനങ്ങൾ; ജൂലൈയിൽ 41,959 ടണ്ണിലധികം മാലിന്യം നീക്കം ചെയ്‌തതായി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം

ഈവര്‍ഷം ജൂലൈയിൽ വിവിധ മുനിസിപ്പാലിറ്റികളിൽ നിന്ന് പൊതു ശുചിത്വ വകുപ്പ് 41,959 ടണ്ണിലധികം മാലിന്യം നീക്കം ചെയ്‌തതായി മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) അറിയിച്ചു. 3,357 കേടായ ടയറുകൾ, 2,469 ചത്ത മൃഗങ്ങൾ, 196 ഉപേക്ഷിക്കപ്പെട്ട കാറുകൾ, ഉപയോഗിക്കാത്ത 61 സൈൻബോർഡുകൾ എന്നിവ നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ, 5,881 പൊതു സേവനങ്ങൾ നൽകുകയും 803 ശുചിത്വ നിയമ ലംഘനങ്ങൾ പുറപ്പെടുവിക്കുകയും 309 വേസ്റ്റ് കണ്ടൈനറുകളും 1,085 റീസൈക്ലിങ് കണ്ടൈനറുകളും നൽകുകയും 75,997 കണ്ടെയ്‌നറുകൾ വൃത്തിയാക്കുകയും ചെയ്‌തു.വകുപ്പിന്റെ ബോധവൽക്കരണ സംഘം 973 വീടുകളിൽ റീസൈക്ലിങ് കണ്ടെയ്‌നറുകൾ വിതരണം ചെയ്യുകയും മറ്റ് സംഘടനകളുമായി സഹകരിച്ച് 12 ബോധവൽക്കരണ ശിൽപശാലകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുകയും ചെയ്‌തു.

ബീച്ചുകളിൽ നിന്ന് 553.71 ടൺ മാലിന്യം, 4.34 ടൺ റീസൈക്ലിങ് മാലിന്യം, 163.26 ടൺ കടൽപ്പായൽ, 230.70 ടൺ മരമാലിന്യം, 9.90 ടൺ കൽക്കരി-മണൽ, 95 മത്സ്യബന്ധന കൂടുകൾ, 62 മത്സ്യബന്ധന വലകൾ, 6.64 ടൺ ഇരുമ്പ് എന്നിവയും ശേഖരിച്ചതായും അധികൃതര്‍ അറിയിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *