Posted By user Posted On

പൊട്ടിപ്പോകാന്‍ സാധ്യത; ഈ ജ്യൂസ് ഗ്ലാസുകള്‍ ഉപയോഗിക്കരുതെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ വില്ലെറോയ് ആന്‍ഡ് ബോച്ച് (Villeroy and Boch) ജ്യൂസ് ഗ്ലാസുകള്‍ തിരിച്ചുവിളിക്കുന്നതായി വാണിജ്യ, വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. സാറാ ട്രേഡിംഗുമായി സഹകരിച്ച്, 2025-ല്‍ ജര്‍മ്മനിയില്‍ നിര്‍മ്മിച്ച ജ്യൂസ് ഗ്ലാസുകളാണ് തിരിച്ചുവിളിക്കുന്നത്.

ഗ്ലാസുകള്‍ അമര്‍ത്തിയാല്‍ പൊട്ടിപ്പോകാന്‍ സാധ്യതയുള്ളതിനാലാണ് തിരിച്ചുവിളിക്കുന്നത്. ഉല്‍പ്പന്നം തിരികെ നല്‍കുന്നവര്‍ക്ക് റീഫണ്ട് ലഭിക്കുന്നതിനും ഡീലറുമായി ഏകോപിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഉല്‍പ്പന്നങ്ങളേയും സേവനങ്ങളേയും കുറിച്ചുള്ള പരാതികള്‍, അന്വേഷണങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്കായി 16001 എന്ന നമ്പറിലും ഇമെയില്‍

അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടാവുന്നതാണ്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും സേവനങ്ങള്‍ ലഭിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *