
ഖത്തറിൽ ഇനി സമ്പന്നനാകാം; പ്രവാസികൾക്ക് സുവർണ്ണാവസരം, മിനിമം വേതനം മുതൽ വൻ നേട്ടങ്ങൾ വരെ
ദോഹ: ഖത്തർ ഒരു തൊഴിൽ വിപണി എന്നതിലുപരി, ഇന്ത്യക്കാർക്ക് ഒരുപാട് മതിപ്പുള്ള ഒരിടമായി മാറിക്കൊണ്ടിരിക്കുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, സുരക്ഷിതത്വം, സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനുള്ള അവസരങ്ങൾ എന്നിവ കാരണം ഖത്തറിലേക്ക് പോകുന്ന പ്രവാസികളുടെ എണ്ണം വർധിച്ചു വരുന്നു. 8,00,000-ൽ അധികം ഇന്ത്യക്കാർ ഇന്ന് ഖത്തറിൽ ജോലി ചെയ്യുന്നു എന്ന് ഖത്തറിലെ ഇന്ത്യൻ എംബസി പറയുന്നു.ഖത്തറിൽ ഇന്ത്യക്കാർക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങളും സുരക്ഷിതമായ ജീവിത സാഹചര്യവും ലഭിക്കുന്നു. അതിനാൽ കൂടുതൽ ആളുകൾ ഇവിടെ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നു. ഖത്തറിലെ നിയമപരമായ മാറ്റങ്ങൾ ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിൽപരമായ സംരക്ഷണവും വഴക്കവും നൽകുന്നു. ഖത്തറിലെ സാമ്പത്തിക വളർച്ച പുതിയ റോഡുകളിലേക്ക് എത്തിയിട്ടുണ്ട്. അത്യാതുനിക ആശുപത്രികൾ, കൂടുതൽ സ്ഥലങ്ങളിലേക്ക് മെട്രോ ലൈനുകൾ, എന്നിവയുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നു. അതിനാൽ വിദഗ്ധ തൊഴിലാളികൾക്ക് ഇവിടെ ധാരാളം തൊഴിലവസരങ്ങൾ ഉണ്ട്. ഖത്തറിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം 60,000-ൽ അധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഖത്തറിലെ സ്കൂളുകളിൽ പഠിക്കുന്നു. സമാധാനം, സുരക്ഷിതമായ ജീവിത സാഹചര്യം, മികച്ച സ്കൂളുകൾ,നല്ല ഭക്ഷണം, ക്രിമിനിൽ സ്വഭാവമുള്ളവർ കുറവ് എന്നിവയാണ് ഇന്ത്യക്കാരെ ഈ രാജ്യത്ത് പിടിച്ചു നിർത്തുന്നത്.
– മിക്ക ജോലികൾക്കും എക്സിറ്റ് പെർമിറ്റ് ആവശ്യമില്ല.
– തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളികൾക്ക് ജോലി മാറാൻ സാധിക്കും.
– മിനിമം വേതനം നിർബന്ധമാക്കി.
– പരാതികൾ ഫയൽ ചെയ്യാനും പിന്തുണ നേടാനും എളുപ്പമുള്ള വഴികൾ.
– ഖത്തറിലേക്ക് വരുന്നത് എളുപ്പമാക്കുന്ന ലളിതമായ വിസ നടപടികൾ.
– നികുതി രഹിത ശമ്പളം.
ഇനി കമ്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് താമസ സൗകര്യം, കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള സൗകര്യം, കുട്ടികളുടെ സ്കൂൾ പ്രവേശനം, വിസ എന്നിവയെല്ലാം എളുപ്പത്തിൽ ശരിയാക്കി കൊടുക്കുന്നു. TCS, Wipro, പോലുള്ള ഇന്ത്യൻ കമ്പനികൾക്ക് ഖത്തറിൽ ശക്തമായ അടിത്തറയുണ്ട്. അതുപോലെ Lulu Group, Malabar Gold തുടങ്ങിയ റീട്ടെയിൽ സ്ഥാപനങ്ങളും ഇവിടെയുണ്ട്.
എന്തുകൊണ്ടാണ് മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ഇന്ത്യക്കാർ ഖത്തർ തിരഞ്ഞെടുക്കുന്നത്? കാരണം, ഖത്തർ തൊഴിൽ സാധ്യതകൾ തന്നെയാണ് മറ്റൊന്ന് ഒരു പ്രാദേശിക പങ്കാളിയുടെ ആവശ്യമില്ലാതെ തന്നെ ബിസിനസ് തുടങ്ങാം. രജിസ്ട്രേഷൻ പ്രക്രിയയും മറ്റും ലളിതമാക്കിയിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)