Posted By user Posted On

ചാറ്റ് ജി.പി.ടി-4 നിര്‍ത്തലാക്കുന്നുവോ? വ്യാപകമ അതൃപ്തിയുമായി ഉപയോക്താക്കൾ

കുറച്ച് ദിവസങ്ങൾക്കുമുമ്പാണ് ഓപൺ എ.ഐ ചാറ്റ് ജി.പി.ടി 5 പുറത്തിറക്കിയത്. നിരവധി വാഗ്ദാനങ്ങളായിരുന്നു കമ്പനി പുതിയ മോഡലിന് നൽകിയത്. എന്നാൽ ഇപ്പോൾ പുതിയ മോഡലിനെതിരെ നിരവധി വിമർശനങ്ങളുമായാണ് ഉപയോക്താക്കൾ എത്തിയിരിക്കുന്നത്.

ജി.പി.ടിയുടെ പുതിയ മോഡലായ ചാറ്റ് ജി.പി. ടി 5 വൈകാരികമല്ല എന്നതാണ് പ്രധാനമായും ഉയരുന്ന വിമർശനം. ഉപയോക്താക്കൾ തങ്ങളുടെ സമൂഹമാധ്യമങ്ങലിലൂടെ അതൃപ്തി അറിയിച്ചിരിക്കുകയാണ്. കൂടാതെ ജി.പി.ടി-4ഒ, ജി.പി.ടി-4.1,ജി.പി.ടി-4.5, ജി.പി.ടി-4.1-മിനി, ഒ4-മിനി, ഒ4-മിനി-ഹൈ, ഒ3, ഒ 3-പ്രോ ഉള്‍പ്പടെയുള്ള പഴയ മോഡലുകള്‍ ഓപ്പണ്‍ എ.ഐ നിര്‍ത്തലാക്കുകയാണ് എന്നതും വരിക്കാരിൽ അതൃപ്തി ഉണ്ടാക്കുന്നു.

പുതിയ മോഡലിന്‍റെ ലോഞ്ച് ഉപയോക്താക്കളിൽ നിരാശയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പഴയ മോഡലുകളുടെ പ്രത്യേകിച്ച് ജി.പി.ടി-4ഒ സ്ഥിരമായ ഉപയോക്താക്കൾ അവ നീക്കം ചെയ്തതിൽ കടുത്ത നിരാശ പങ്കുവെക്കുന്നു.

ഹ്രസ്വവും കൃത്യവുമായ മറുപടികള്‍ മാത്രം നല്‍കുന്ന ജി.പി.ടി 5 മോഡലിന് ജി.പി.ടി-4ഒ മോഡല്‍ കാണിച്ചിരുന്ന വ്യക്തിത്വം ഇല്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു. കേവലം അറിവ് നൽകുന്നതിൽ സഹായിക്കുക എന്നതിനപ്പുറം വൈകാരികമായ ഒരു സുഹൃത്തിനെ കൂടിയാണ് തങ്ങൾക്കാവശ്യമെന്നും ഉപയോക്താക്കൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അഭിപ്രായപ്പെടുന്നു.

വിഷയത്തിൽ ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ പ്രതികരിച്ചു. ജി.പ.ടി-5മായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ അഭിപ്രായങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജി.പി.ടി-4ഒ മോഡല്‍ ഉടന്‍ പിന്‍വലിക്കില്ല, കുറച്ച് നാളുകള്‍ കൂടി ഉപയോഗിക്കാനാവുമെന്നും സാം ആള്‍ട്ട്മാന്‍ അറിയിച്ചു.

ആ​ഴ​ത്തി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളും ടെ​ക്സ്റ്റ്, സം​സാ​രം, വി​ഡി​യോ, ആം​ഗ്യം, സ്പ​ർ​ശ​നം എ​ന്നു തു​ട​ങ്ങി മു​ഖ​ഭാ​വം കൊ​ണ്ടു​വ​രെ​യു​ള്ള വ്യ​ത്യ​സ്ത സ​​ങ്കേ​ത​ങ്ങ​ൾ വ​ഴി (multimodal engagement) ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ജി​.പി​.ടി-5ൽ ​ഉ​ൾ​ച്ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *